New Update
/sathyam/media/media_files/2024/11/14/4KJZbd2E7dkG92rZY6Hl.jpg)
മുംബൈ: ശ്രദ്ധ വാക്കർ വധക്കേസിലെ പ്രതി അഫ്താബ് പൂനാവാലയെ ലോറന്‍സ് ബിഷ്‌ണോയ് സംഘം ലക്ഷ്യമിടുന്നുവെന്ന് റിപ്പോര്‍ട്ട്. ബാബ സിദ്ദിഖ് വധക്കേസിലെ പ്രതികാളായ ശുഭം ലോങ്കറിനായുള്ള അന്വേഷണത്തിനിടെയാണ് പൊലീസിന് ഈ വിവരം ലഭിച്ചത്.
Advertisment
പൂനെയിൽ താമസിക്കുന്ന ശുഭം ലോങ്കറിനെ പിടികൂടാൻ മുംബൈ ക്രൈംബ്രാഞ്ച് വ്യാപകമായ ശ്രമങ്ങൾ നടത്തിവരികയാണ്.
2022 മെയ് മാസത്തിലാണ് കാമുകിയായ ശ്രദ്ധ വാക്കറിനെ അഫ്താബ് പൂനവാല കൊലപ്പെടുത്തിയത്. കേസില്‍ പിന്നീട് പിടിക്കപ്പെട്ട ഇയാള്‍ നിലവില്‍ തിഹാര്‍ ജയിലിലാണ്. ബിഷ്‌ണോയ് സംഘം ഇയാള്‍ക്ക് പിന്നാലെയുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us