/sathyam/media/media_files/2025/11/17/rohini-acharya-2025-11-17-00-43-17.png)
പട്‌ന: ആർജെഡി നേതാവ് ലാലു പ്രസാദിന്റെ മകൾ രോഹിണി ആചാര്യക്ക് പിന്നാലെ മൂന്ന് പെൺമക്കൾകൂടി വീട് വിട്ടു. കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് കഴിഞ്ഞ ദിവസം ലാലു പ്രസാദിന്റെ മകൾ രോഹിണി ആചാര്യ രം​ഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ ഉണ്ടായിരിക്കുന്നത്.
ലാലുവിന്റെ മക്കളായ രാജ്‌ലക്ഷ്മി, രാഗിണി, ചന്ദ യാദവ് എന്നിവരാണ് കുട്ടികളോടൊപ്പം പട്‌നയിലെ വസതി വിട്ട് ഡൽഹിയിലേക്ക് പോയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബിഹാർ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കുടുംബത്തിനുള്ളിൽ ഉടലെടുത്ത പ്രശ്‌നങ്ങൾ രൂക്ഷമായിരുന്നു. ഇതിനിടെയാണ് ലാലു പ്രസാദിന്റെ മൂന്ന് പെൺമക്കൾകൂടി വീട് വിട്ടിറങ്ങിയത്.
പാർട്ടി കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ താൻ ആർജെഡി വിട്ട് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്നും കുടുംബവുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്നും രോഹിണി ആചാര്യ വ്യക്തമാക്കിയിരുന്നു.
ഇതാണ് കുടുംബ പ്രശ്‌നങ്ങൾ വഷളാക്കിയത്. ഇതോടെ മറ്റു മക്കൾ കടുത്ത മാനസിക സമ്മർദത്തിലായെന്നും അതിനാലാണ് വീട് വിട്ടതെന്നും റിപ്പോർട്ടുകളുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us