ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/qcj9GZQ54MkCLXxDrsmG.jpg)
ഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഇന്ത്യാ മുന്നണിയുടെ തകര്‍പ്പന്‍ പ്രകടനത്തെ തുടര്‍ന്ന് ജൂണ്‍ 11 മുതല്‍ 15 വരെ സംസ്ഥാനത്തെ 403 മണ്ഡലങ്ങളിലും ധന്യവാദ് യാത്ര നടത്തുമെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്.
Advertisment
പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും യാത്രയില്‍ പങ്കെടുക്കും. യാത്രയില്‍ വിവിധ സമുദായങ്ങളില്‍പ്പെട്ടവരെ ഭരണഘടനയുടെ പകര്‍പ്പ് നല്‍കി ആദരിക്കും. ഉത്തര്‍പ്രദേശിലെ 80 ലോക്സഭാ സീറ്റുകളില്‍ ആറെണ്ണം കോണ്‍ഗ്രസ് നേടിയപ്പോള്‍, സഖ്യകക്ഷിയായ സമാജ്വാദി പാര്‍ട്ടി 37 സീറ്റുകള്‍ നേടി.
2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ യഥാക്രമം ഒന്ന്, അഞ്ച് സീറ്റുകള്‍ മാത്രം നേടിയ എസ്പിക്കും കോണ്‍ഗ്രസിനും ഇത് മികച്ച നേട്ടമാണ്. 62 സീറ്റുകളോടെ ബിജെപി സംസ്ഥാനം തൂത്തുവാരിയിരുന്നു.