മധ്യദൂര ബാലിസ്റ്റിക് മിസൈൽ ‘അഗ്‌നി 5’ പരീക്ഷണം വിജയകരം. ഡി​ആ​ര്‍​ഡി​ഒ രൂപകല്പന ചെയ്ത മിസൈലിന്റെ ദൂരപരിധി 5000 കിലോമീറ്റർ

New Update
agni200825

ന്യൂഡൽഹി: ഇന്ത്യയുടെ തന്ത്രപ്രധാനമായ സൈനിക ശേഷി തെളിയിക്കുന്ന ‘അഗ്‌നി 5’ ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒഡിഷയിലെ ചാന്ദിപൂരിലായിരുന്നു പരീക്ഷണം.

Advertisment

5000 കിലോമീറ്ററാണ് മിസൈലിന്റെ ദൂരപരിധി. സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണം നടന്നത്. അഗ്‌നി 5ന്റെ എല്ലാ പ്രവർത്തനങ്ങളും കൃത്യമായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സ്ഥാപനം (DRDO) രൂപകല്പന ചെയ്ത മിസൈലാണ് അഗ്‌നി 5.

Advertisment