ഫീല്‍ഡ് ഗണ്‍ ഷെല്‍ പൊട്ടിത്തെറിച്ചു, മഹാരാഷ്ട്രയില്‍ രണ്ട് അഗ്നിവീറുകള്‍ക്ക് വീരമൃത്യു

മഹാരാഷ്ട്രയിലെ നാസിക്കില്‍ ആർട്ടിലറി സെൻ്ററിൽ വെടിവയ്പ്പ് പരിശീലനത്തിനിടെ ഫീല്‍ഡ് ഗണ്‍ ഷെല്‍ പൊട്ടിത്തെറിച്ച് രണ്ട്  അഗ്നിവീറുകള്‍ മരിച്ചു

New Update
agnvr

നാസിക്: മഹാരാഷ്ട്രയിലെ നാസിക്കില്‍ ആർട്ടിലറി സെൻ്ററിൽ വെടിവയ്പ്പ് പരിശീലനത്തിനിടെ ഫീല്‍ഡ് ഗണ്‍ ഷെല്‍ പൊട്ടിത്തെറിച്ച് രണ്ട്  അഗ്നിവീറുകള്‍ മരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് നാസിക് റോഡ് ഏരിയയിലെ ആർട്ടിലറി സെൻ്ററിലാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്.

Advertisment

അഗ്‌നിവീർ സംഘം ഫീൽഡ് ഗണ്ണിൽ നിന്ന് വെടിയുതിർക്കുന്നതിനിടെ ഷെല്ലുകളിലൊന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ഹവിൽദാർ അജിത് കുമാറിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഡിയോലാലി ക്യാമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്. 

Advertisment