/sathyam/media/media_files/2025/09/28/agra-2025-09-28-10-25-54.jpg)
ആഗ്ര: വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒരു മാനേജ്മെന്റ് സ്ഥാപനത്തിന്റെ മാനേജരായ ചൈതന്യാനന്ദ സരസ്വതി എന്ന പാര്‍ത്ഥസാരഥിയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.
ഹോട്ടല്‍ മുറിയില്‍ 15 മിനിറ്റ് ചോദ്യം ചെയ്തതിന് ശേഷമാണ് ഡല്‍ഹി പോലീസ് അദ്ദേഹത്തെ കൊണ്ടു പോയത്. ആഗ്ര പോലീസ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഡല്‍ഹിയിലെ വസന്ത് കുഞ്ചില്‍ സ്ഥിതി ചെയ്യുന്ന ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് റിസര്‍ച്ചിന്റെ മാനേജരായ പാര്‍ത്ഥസാരഥി എന്ന ചൈതന്യാനന്ദ സരസ്വതിക്കെതിരെ പിജി വിദ്യാര്‍ത്ഥിനികളാണ് പരാതി നല്‍കിയത്. വിദ്യാര്‍ത്ഥിനികളുടെ പരാതിയെത്തുടര്‍ന്ന്, ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് ഓഗസ്റ്റ് 4 ന് പോലീസില്‍ പരാതി നല്‍കി, തുടര്‍ന്ന് പോലീസ് കേസെടുത്തു.
ശനിയാഴ്ച പുലര്‍ച്ചെ 3 മണിയോടെ താജ്ഗഞ്ച് പ്രദേശത്തെ ഫത്തേഹാബാദ് റോഡിലുള്ള ഹോട്ടല്‍ ഫസ്റ്റില്‍ ഡല്‍ഹി പോലീസ് എത്തി. ഡല്‍ഹി ക്രൈംബ്രാഞ്ചിലെ രണ്ട് ഉദ്യോഗസ്ഥര്‍ സാധാരണ വസ്ത്രം ധരിച്ച് ഹോട്ടലില്‍ എത്തിയതായി ഹോട്ടല്‍ ജീവനക്കാരന്‍ പറയുന്നു.
അവര്‍ രജിസ്റ്റര്‍ പരിശോധിച്ചു. രജിസ്റ്റര്‍ പരിശോധിച്ച ശേഷം, 101-ാം നമ്പര്‍ മുറിയില്‍ താമസിച്ചിരുന്ന സ്വാമി പാര്‍ത്ഥസാരഥിയെ സമീപിച്ചു. ഏകദേശം 15 മിനിറ്റോളം അവര്‍ മുറിയില്‍ അദ്ദേഹത്തെ ചോദ്യം ചെയ്തു. തുടര്‍ന്ന് അവര്‍ സ്വാമി പാര്‍ത്ഥസാരഥിയെയും അദ്ദേഹത്തിന്റെ ലഗേജുകളും കൊണ്ടുപോയി.
ഹോട്ടല്‍ രജിസ്റ്ററില്‍ സ്വാമി പാര്‍ത്ഥ സാരഥിയുടെ പേര് രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച വൈകുന്നേരം 4 മണിക്കാണ് അദ്ദേഹം ഹോട്ടലില്‍ എത്തിയത്. ആ രാത്രി റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു.
സ്വാമി പാര്‍ത്ഥ സാരഥിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഹോട്ടല്‍ ജീവനക്കാര്‍ക്ക് അറിയില്ലായിരുന്നു. ആ രാത്രിയാണ് ക്രൈംബ്രാഞ്ച് ചൈതന്യാനന്ദ സരസ്വതിയെ കസ്റ്റഡിയിലെടുത്തത്. ആഗ്ര പോലീസ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.