"തലയില്ലാത്ത മൃതദേഹം പാലത്തിൽ, തല കനാലിലും; ആഗ്രയിൽ വിവാഹാഭ്യർത്ഥന നിരസിച്ച എച്ച്.ആർ മാനേജറെ കാമുകൻ വെട്ടിക്കൊലപ്പെടുത്തി തല കനാലിലെറിഞ്ഞു. വഴിത്തിരിവായത് സിസിടിവി ദൃശ്യങ്ങൾ

തര്‍ക്കത്തിനിടെ കരിക്ക് മുറിക്കാന്‍ ഉപയോഗിക്കുന്ന വലിയ കത്തി ഉപയോഗിച്ച് വിനയ് മിങ്കിയുടെ കഴുത്തില്‍ ആഞ്ഞുവെട്ടുകയായിരുന്നു.

New Update
Untitled

ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ പ്രണയനൈരാശ്യത്തെത്തുടര്‍ന്ന് മുപ്പതുകാരിയായ യുവതിയെ കാമുകന്‍ അതിക്രൂരമായി കൊലപ്പെടുത്തി. സ്വകാര്യ കമ്പനിയില്‍ എച്ച്.ആര്‍ മാനേജറായി ജോലി ചെയ്തിരുന്ന മിങ്കി ശര്‍മ്മയാണ് കൊല്ലപ്പെട്ടത്. പ്രതിയായ വിനയ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

Advertisment

മിങ്കി ശര്‍മ്മയും വിനയും ഒരേ കമ്പനിയിലെ സഹപ്രവര്‍ത്തകരായിരുന്നു. വിനയ് അവിടെ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും മിങ്കിയെ വിവാഹം കഴിക്കാന്‍ വിനയ് ആഗ്രഹിച്ചിരുന്നതായും പോലീസ് പറയുന്നു. എന്നാല്‍ മിങ്കി വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് തര്‍ക്കത്തിലേക്കും തുടര്‍ന്ന് കൊലപാതകത്തിലേക്കും നയിച്ചത്.


തര്‍ക്കത്തിനിടെ കരിക്ക് മുറിക്കാന്‍ ഉപയോഗിക്കുന്ന വലിയ കത്തി ഉപയോഗിച്ച് വിനയ് മിങ്കിയുടെ കഴുത്തില്‍ ആഞ്ഞുവെട്ടുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം കഷ്ണങ്ങളായി മുറിച്ച് പ്ലാസ്റ്റിക് കവറുകളിലാക്കി ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചു. യുവതിയുടെ തല മുറിച്ചുമാറ്റി മറ്റൊരു ചാക്കിലാക്കി.

ജനുവരി 24-ന് അര്‍ദ്ധരാത്രിയോടെ മൃതദേഹം യമുനാ നദിയില്‍ തള്ളാന്‍ ശ്രമിച്ചെങ്കിലും പാലത്തില്‍ ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയായിരുന്നു. മുറിച്ചുമാറ്റിയ തല ഒരു കറുത്ത പാക്കറ്റിലാക്കി കനാലില്‍ എറിഞ്ഞു.


യമുനാ നദിയുടെ പാലത്തില്‍ നിന്ന് കണ്ടെടുക്കപ്പെട്ട മൃതദേഹത്തിന് തലയുണ്ടായിരുന്നില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ഓഫീസിലെ തെളിവുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജനുവരി 25-ന് വിനയ് പിടിയിലായത്. കൃത്യത്തിന് ഉപയോഗിച്ച കത്തിയും സ്‌കൂട്ടറും വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.


കനാലില്‍ എറിഞ്ഞ യുവതിയുടെ തല കണ്ടെത്താനായി മുങ്ങല്‍ വിദഗ്ധരെ ഉപയോഗിച്ച് തിരച്ചില്‍ തുടരുകയാണ്. ബിഎന്‍എസ്  സെക്ഷന്‍ 103 (1) (കൊലപാതകം), 238 (തെളിവ് നശിപ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരം പ്രതിക്കെതിരെ കേസെടുത്തു.

Advertisment