New Update
/sathyam/media/media_files/2025/12/16/agra-expressway-2025-12-16-13-52-23.jpg)
ഡല്‍ഹി: മഥുരയിലെ ഡല്‍ഹി-ആഗ്ര എക്‌സ്പ്രസ് വേയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ക്ക് തീപിടിച്ച് പതിമൂന്ന് പേര്‍ മരിക്കുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Advertisment
ഏഴ് ബസുകളും മൂന്ന് കാറുകളും പരസ്പരം കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് അപകടം നടന്നത്. പരിക്കേറ്റവരെ 20 ഓളം ആംബുലന്‍സുകള്‍ ഉപയോഗിച്ചാണ് ആശുപത്രികളിലേക്ക് കൊണ്ടുപോയത് . ബല്‍ദേവ് പോലീസ് സ്റ്റേഷന്‍ പ്രദേശത്തെ മൈല്‍സ്റ്റോണ്‍ 127 ന് സമീപം പുലര്‍ച്ചെ 4:00 ഓടെയാണ് അപകടം.
സംഭവസ്ഥലത്ത് ഡിഎം, എസ്പി എന്നിവരുള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
തീ അണയ്ക്കാന്‍ പോലീസ്, അഗ്‌നിശമന സേന, എന്‍എച്ച്എഐ, എസ്ഡിആര്‍എഫ് എന്നിവയില്‍ നിന്നുള്ള സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us