/sathyam/media/media_files/Pn1gT9ZMaEWDNZMrddyB.jpg)
ആഗ്ര: കാമുകനെ ഭയപ്പെടുത്താന്‍ റെയില്‍വേ ട്രാക്കിലേക്ക് ചാടിയ യുവതിയ്ക്ക് ദാരുണാന്ത്യം. ആഗ്രയിലെ രാജാ കി മാണ്ഡി സ്റ്റേഷനിലാണ് സംഭവം. റാണി(38) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11:08 ഓടെയാണ് സംഭവം നടന്നത്. റാണി തന്റെ കാമുകനായ കിഷോറുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും പിന്നീട് ഇയാളെ ഭയപ്പെടുത്താന്‍ റെയില്‍വേ ട്രാക്കിലേക്ക് ചാടുകയുമായിരുന്നു.
ലോഹമാണ്ടി പ്രദേശത്തെ ബര്‍ഫ് വാലി ഗലിയിലാണ് റാണിയും കിഷോറും ഒരുമിച്ച് താമസിച്ചിരുന്നത്. വെണ്ടറായി ജോലി ചെയ്യുന്ന കിഷോര്‍ തിങ്കളാഴ്ച രാത്രി 10 മണിയോടെ മദ്യലഹരിയിലാണ് വീട്ടില്‍ തിരിച്ചെത്തിയത്. മിനിറ്റുകള്‍ക്കുള്ളില്‍ ഇയാളുടെ മദ്യപാന ശീലത്തെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം തുടങ്ങി. റാണി ട്രെയിനിന് മുന്നില്‍ ചാടുമെന്ന ആത്മഹത്യാ ഭീഷണി മുഴക്കിയതോടെ അത് രൂക്ഷമായി.
തുടര്‍ന്ന് യുവതി രാജാ കി മാണ്ഡി സ്റ്റേഷനിലേക്ക് പോയി. കിഷോറും പിന്നാലെയെത്തി. സ്റ്റേഷനിലെത്തിയ ശേഷവും ഇരുവരും വാക്ക് തര്‍ക്കം തുടര്‍ന്നു. തുടര്‍ന്ന് കിഷോറിനെ ഭയപ്പെടുത്താന്‍ ഉദ്ദേശിച്ച റാണി കേരളാ എക്‌സ്പ്രസ് വരുന്നത് അറിയാതെ ട്രാക്കിലേക്ക് ചാടി.
ട്രെയിന്‍ കണ്ടതോടെ പ്ലാറ്റ്‌ഫോമിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. രക്ഷപ്പെടാന്‍ ശ്രമിച്ച യുവതി ട്രെയിന്‍ തട്ടി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ കുടുങ്ങി.
ആര്‍പിഎഫ് ഔട്ട്പോസ്റ്റ് ഇന്‍ ചാര്‍ജ് ലക്ഷ്മണ്‍ പച്ചൗരി, കോണ്‍സ്റ്റബിള്‍മാര്‍ക്കൊപ്പം റാണിയെ ട്രെയിനിനടിയില്‍ നിന്ന് പുറത്തെടുത്ത് എസ്എന്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us