പശ്ചിമേഷ്യൻ യുദ്ധം: ദുബായ് തുറമുഖത്ത് ഇന്ത്യൻ കാർഷിക ഉൽപ്പന്നങ്ങൾ കുടുങ്ങിക്കിടക്കുന്നു; കോടികളുടെ നഷ്ടം

ഗള്‍ഫ് രാജ്യങ്ങളില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള റമദാന്‍ മാസത്തില്‍ തന്നെ കയറ്റുമതി തടസ്സപ്പെട്ടത് കയറ്റുമതിക്കാര്‍ക്ക് ഇരട്ടി പ്രഹരമായി.

New Update
Untitled

മുംബൈ: പശ്ചിമേഷ്യയില്‍ അമേരിക്കയും ഇറാനും തമ്മില്‍ തുടരുന്ന സംഘര്‍ഷം ഇന്ത്യന്‍ കാര്‍ഷിക മേഖലയ്ക്കും കയറ്റുമതിക്കാര്‍ക്കും വന്‍ തിരിച്ചടിയാകുന്നു.

Advertisment

യുദ്ധം മൂലം ദുബായിലെ തന്ത്രപ്രധാനമായ ജെബല്‍ അലി തുറമുഖത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെ, ഇന്ത്യയില്‍ നിന്നുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ നിറച്ച ആയിരത്തോളം കണ്ടെയ്നറുകള്‍ അവിടെ കെട്ടിക്കിടക്കുകയാണ്.

ഫെബ്രുവരി 28 മുതല്‍ തുറമുഖത്തിന്റെ പ്രവര്‍ത്തനം നിലച്ചതോടെ കണ്ടെയ്നറുകളിലുള്ള പഴങ്ങളും പച്ചക്കറികളും നശിച്ചുതുടങ്ങി. മഹാരാഷ്ട്രയില്‍ നിന്നുള്ള വാഴപ്പഴം, മുന്തിരി, മാതളനാരങ്ങ, തണ്ണിമത്തന്‍, ഉള്ളി എന്നിവയാണ് പ്രധാനമായും കുടുങ്ങിക്കിടക്കുന്നത്.


ഗള്‍ഫ് രാജ്യങ്ങളില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള റമദാന്‍ മാസത്തില്‍ തന്നെ കയറ്റുമതി തടസ്സപ്പെട്ടത് കയറ്റുമതിക്കാര്‍ക്ക് ഇരട്ടി പ്രഹരമായി.


നിലവില്‍ 6,000 ടണ്ണോളം മുന്തിരി തുറമുഖങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. കൂടാതെ, കയറ്റുമതിക്കായി പാകമായ 10,000 ടണ്‍ മുന്തിരി തോട്ടങ്ങളില്‍ നിന്ന് മാറ്റാന്‍ കഴിയാത്ത അവസ്ഥയിലുമാണ്.

കയറ്റുമതി തടസ്സപ്പെട്ടതോടെ ഉല്‍പ്പന്നങ്ങള്‍ പ്രാദേശിക വിപണിയില്‍ തുച്ഛമായ വിലയ്ക്ക് വിറ്റഴിക്കേണ്ടി വരുമെന്ന് ഇന്ത്യന്‍ ഗ്രേപ്പ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ ഡയറക്ടര്‍ മധുകര്‍ ക്ഷീരസാഗര്‍ പറഞ്ഞു. 

Advertisment