/sathyam/media/media_files/2024/11/21/ditU5GTaToobgz41U8s4.jpg)
അഹമ്മദാബാദ്: ഇന്ത്യയിലെ ഏറ്റവും വലിയ ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം സ്ഥാപിക്കാന്‍ ഒരുങ്ങി അദാനി ഗ്രൂപ്പ്.
ഗുജറാത്തിലെ ഖാവ്ഡയില്‍ 1,126 മെഗാവാട്ട് / 3,530 മെഗാവാട്ട് ശേഷിയുള്ള ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം (BESS) സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിലൂടെ അദാനി ഗ്രൂപ്പ് പുതിയ മേഖലയിലേക്ക് കടന്നിരിക്കുകയാണ്.
ഇത് യാഥാര്‍ഥ്യമായാല്‍ ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തിലെ ഏറ്റവും വലിയ ഒറ്റ-സ്ഥല സംഭരണ പദ്ധതികളില്‍ ഒന്നുമായി ഇതുമാറും.
700-ലധികം ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം കണ്ടെയ്നറുകള്‍ ഉള്‍ക്കൊള്ളുന്ന ഈ സൗകര്യം അടുത്ത വര്‍ഷം മാര്‍ച്ചോടെ കമ്മീഷന്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊര്‍ജ്ജ പ്ലാന്റായി കണക്കാക്കപ്പെടുന്ന ഖാവ്ഡ പുനരുപയോഗ ഊര്‍ജ്ജ സമുച്ചയത്തിന്റെ ഭാഗമായാണ് പുതിയ ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം വരുന്നത്.
പുനരുപയോഗ ഊര്‍ജ്ജം കൂടുതല്‍ വിശ്വസനീയമാക്കുന്നതിനും ബാക്കപ്പ് പവര്‍ നല്‍കുന്നതിനും ഗ്രിഡ് സ്ഥിരത മെച്ചപ്പെടുത്തുന്നതിനും ബാറ്ററി സംഭരണം ആവശ്യമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us