ഇന്ത്യൻ ജലാതിർത്തിയിൽ അനധികൃതമായി പ്രവേശിച്ച പാക് ബോട്ട് പിടിച്ചെടുത്തു. 11 ജീവനക്കാർ കസ്റ്റഡിയിൽ

കസ്റ്റഡിയിലെടുത്തവരെ കൂടുതൽ അന്വേഷണത്തിന് ജഖാവു മറൈൻ പൊലീസിന് കൈമാറി.

New Update
1515609-boat

അഹമ്മദാബാദ്: ​ഗുജറാത്തിൽ ഇന്ത്യൻ ജലാതിർ‍ത്തിയിൽ പാക് മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്ത് ഇന്ത്യൻ കോസ്റ്റ് ​ഗാർഡ്. 

Advertisment

11 ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. ഇന്ത്യൻ ജലാതിർത്തിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ബോട്ടാണ് ബുധനാഴ്ച പിടിച്ചെടുത്തതെന്ന് കോസ്റ്റ് ​ഗാർഡ് അറിയിച്ചു. 

കസ്റ്റഡിയിലെടുത്തവരെ കൂടുതൽ അന്വേഷണത്തിന് ജഖാവു മറൈൻ പൊലീസിന് കൈമാറി.

'ഇന്ത്യയുടെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽ 11 ജീവനക്കാരുള്ള പാകിസ്താൻ മത്സ്യബന്ധന ബോട്ട് പിടികൂടി'- ഗുജറാത്ത് ഡിഫൻസ് പിആർഒ വിങ് കമാൻഡർ അഭിഷേക് കുമാർ തിവാരി എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു. 

ദേശീയ സമുദ്ര സുരക്ഷാ തന്ത്രത്തിന്റെ ആണിക്കല്ലായി ഇന്ത്യയുടെ സമുദ്രമേഖലയിലുടനീളം തുടർച്ചയായ ജാഗ്രത തുടരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

നടപടി തീരസംരക്ഷണ സേനയുടെ അചഞ്ചല ജാഗ്രതയെ പ്രതിഫലിപ്പിക്കുന്നതായി കോസ്റ്റ് ​ഗാർഡ് എക്‌സിൽ കുറിച്ചു.

സമുദ്രാതിർത്തികൾ സംരക്ഷിക്കാനും ഇന്ത്യയുടെ സമുദ്രമേഖലകളിൽ അന്താരാഷ്ട്ര സമുദ്രനിയമം ഉയർത്തിപ്പിടിക്കാനുമുള്ള ഉറച്ച ദൃഢനിശ്ചയത്തെയും ഇത് തെളിയിക്കുന്നു. 

നിരന്തര നിരീക്ഷണവും കൃത്യമായ പ്രവർത്തനവുമാണ് ഇന്ത്യയുടെ സമുദ്ര സുരക്ഷാ തന്ത്രത്തിന്റെ അടിത്തറ- കോസ്റ്റ് ​ഗാർഡ് വിശദമാക്കി.

Advertisment