New Update
/sathyam/media/media_files/2025/05/15/kJPP47uas1WFKeDKwiWo.jpg)
അഹമ്മദാബാദ്: പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ച പോക്സോ കേസ് പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ.
Advertisment
ഗുജറാത്തിലെ ഗാന്ധിനഗറിൽ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.
നാല് വയസുകാരിയെ ബലാത്സംഗം ചെയ്തതിന് അറസ്റ്റിലായ റാം യാദവി (40)നെയാണ് രക്ഷപെടാൻ ശ്രമിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥ കാലിന് വെടിവച്ചത്.
സെക്ഷൻ 21 പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ലതാ ദേശായിയാണ് റാം യാദവിനെ വെടിവച്ചത്. പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ഡിസംബർ 15നാണ് കേസിനാസ്പദമായ സംഭവം. നിർമാണത്തൊഴിലാളിയായ അമ്മയ്ക്കൊപ്പം രാത്രി ഷെഡ്ഡിൽ ഉറങ്ങുകയായിരുന്ന നാല് വയസുകാരിയെ യാദവ് തട്ടിക്കൊണ്ടുപോവുകയായിരുന്നു.
തുടർന്ന് സെക്ടർ 24ലെ ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്ത ശേഷം ഉപേക്ഷിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us