/sathyam/media/media_files/2026/01/17/1001567304-2026-01-17-10-59-02.webp)
അഹമ്മദാബാദ്: എയർ ഇന്ത്യ വിമാനാപകടത്തിൽ അന്വേഷണം നടത്തുന്ന എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് പൈലറ്റുമാരുടെ ദേശീയ സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് (എഫ്‌ഐപി).
അപകടത്തിൽ മരിച്ച പൈലറ്റ് ക്യാപ്റ്റൻ സുമീത് സബർവാളിന്റെ മരുമകൻ വരുൺ ആനന്ദിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയതോടെയാണ് പൈലറ്റുമാരുടെ സംഘടന വക്കീൽ നോട്ടീസ് അയച്ചത്.
വരുൺ ആനന്ദും എയർ ഇന്ത്യയിൽ പൈലറ്റാണ്.
'വരുൺ ആനന്ദ് ഒരു സാങ്കേതിക വിദഗ്ധനോ സംഭവത്തിന്റെ സാക്ഷിയോ അല്ല. ബോയിംഗ് 787 വിമാനവുമായി ബന്ധമില്ല. ആ വിമാനം പറത്തുന്ന പൈലറ്റുമല്ല.
വരുണിന്റെ കുടുംബത്തെ മാനസികമായി പീഡിപ്പിക്കാനാണ് അദ്ദേഹത്തെ അന്വേഷണ സംഘം വിളിച്ചു വരുത്തിയിരിക്കുന്നത്' എന്നും എഫ്‌ഐപി ആരോപിച്ചു.
അപകടത്തിന്റെ ഉത്തരവാദിത്തം പൈലറ്റിൽ മാത്രം കെട്ടിവെക്കാനുള്ള മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണിതെന്ന് എഫ്‌ഐപി ലീഗൽ നോട്ടീസിൽ ആരോപിക്കുന്നുണ്ട്.
K അന്വേഷണം സുതാര്യമല്ലെന്ന് ആരോപിച്ച് എഫ്‌ഐപിയും സുമീത് സബർവാളിന്റെ പിതാവ് പുഷ്‌കർ രാജ് സബർവാളും നേരത്തെ സുപ്രിം കോടതിയെ സമീപിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us