എഐസിസി സമ്മേളനം അഹമ്മദാബാദിൽ ബുധനാഴ്ച ചേരും. കേന്ദ്രത്തെ വിമർശിക്കുന്ന പ്രമേയം പാസാക്കും. ഡിസിസി ശാക്തീകരണം സമ്മേളനത്തിൽ പ്രഖ്യാപിക്കുമോ എന്നത് നിർണായകം

വഖഫ് നിയമം, മതപരിവർത്തന നിരോധന നിയമം തുടങ്ങിയവയിലും വിദേശനയങ്ങളിലും കേന്ദ്രസർക്കാരിനെ രൂക്ഷമായ വിമർശിക്കുന്ന പ്രമേയം സമ്മേളനത്തിൽ പാസാക്കും.

New Update
aicc 00

അഹമ്മദാബാദ്: ​ഗുജറാത്തിലെ അഹമ്മദാബാദിൽ ബുധനാഴ്ച എഐസിസി സമ്മേളനം ചേരും. സബർമതി തീരത്ത് നടക്കുന്ന സമ്മേളനത്തിൽ 1700 ഓളം നേതാക്കൾ പങ്കെടുക്കും.

Advertisment

ചൊവ്വാഴ്ച ചേർന്ന പ്രവർത്തകസമിതി ചർച്ചയിൽ നിന്നും മാറ്റിനിർത്തിയ ഡിസിസി ശാക്തീകരണം സമ്മേളനത്തിൽ പ്രഖ്യാപിക്കുമോ എന്നതാണ് നിർണായകം.

വഖഫ് നിയമം, മതപരിവർത്തന നിരോധന നിയമം തുടങ്ങിയവയിലും വിദേശനയങ്ങളിലും കേന്ദ്രസർക്കാരിനെ രൂക്ഷമായ വിമർശിക്കുന്ന പ്രമേയം സമ്മേളനത്തിൽ പാസാക്കും.

 കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പ്രമേയങ്ങൾ ചൊവ്വാഴ്ച എഐസിസിയുടെ വിശാല പ്രവർത്തക സമിതി യോഗത്തിൽ അവതരിപ്പിച്ചിരുന്നു.

വഖഫ് ഭേദഗതി നിയമത്തെ തുറന്നെതിർക്കാനും നിയമപരമായി ചോദ്യംചെയ്യുന്നവർക്ക് സഹായം നൽകാനും യോഗത്തിൽ തീരുമാനിച്ചു. കേന്ദ്രത്തിന്റെ വിദേശനയങ്ങളെയടക്കം യോഗത്തിൽ നിശിതമായാണ് വിമർശിച്ചത്.

മോദി സർക്കാർ തുടർന്നുവരുന്ന നയങ്ങൾ രാജ്യത്തെ പിന്നോട്ട് നയിക്കുമെന്ന് വിശാല പ്രവർത്തക സമിതി മുന്നറിയിപ്പ് നൽകി.