Advertisment

അഹമ്മദാബാദിൽ കാറും ട്രക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം; നാലു പേർക്ക് പരിക്കേറ്റു

New Update
ahammadabad

അഹ്മദാബാദ്: ഗുജറാത്തിലെ ബറൂചിൽ കാറും ട്രക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. നാല് പേർക്ക് പരിക്കേറ്റു. കാറിലെ യാത്രക്കാരായ അയാൻ ബാബ (23), താഹിർ നാസിർ ശൈഖ് (32) അൻസർ പട്ടേൽ (26) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റ് മൂന്ന് ചികിത്സയിൽ.

Advertisment

അജ്മീറിൽ നിന്ന് സൂറത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. ഗുജറാത്തിലെ പൽഗാർ സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. 
ഇവർ സഞ്ചരിച്ചിരുന്ന കാറിന് പിന്നിലേക്ക് ഒരു ട്രക്ക് അതിവേഗത്തിൽ ഇടിച്ചുകയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാർ വളരെ വേഗം മുന്നോട്ട് നീങ്ങി, തൊട്ടുമുന്നിൽ വേഗത കുറച്ച് സഞ്ചരിക്കുകയായിരുന്ന മറ്റൊരു ട്രക്കിന്റെ പിന്നിലേക്ക് ഇടിച്ചു കയറി. കാർ പൂർണമായി തകർന്നു 

Advertisment