ഈദ് ആഘോഷിക്കൂ, അഞ്ച് ലക്ഷം രൂപ പിഴ അടയ്ക്കൂ: അഹമ്മദീയ മുസ്ലീങ്ങളോട് പാകിസ്ഥാൻ

ഏകദേശം 2 ദശലക്ഷം വരുന്ന അഹമ്മദീയ സമൂഹം പാകിസ്ഥാനില്‍ അക്രമാസക്തമായ ആക്രമണങ്ങളും നിയമപരമായ വിവേചനവും ഉള്‍പ്പെടെയുള്ള കടുത്ത പീഡനങ്ങള്‍ നേരിടുന്നു. 

New Update
Ahmadiyya

ഡല്‍ഹി: ഹസ്രത്ത് ഖലീഫത്തുല്‍ മസിഹ് ഒന്നാമന്റെ കീഴില്‍ മുഹമ്മദ് അലി ജിന്നയ്ക്കും അദ്ദേഹത്തിന്റെ മുസ്ലീം ലീഗിനും മതപരമായ അടിസ്ഥാനത്തില്‍ വ്യക്തമായ പിന്തുണ നല്‍കിയ അഹ്‌മദിയ മുസ്ലീങ്ങള്‍ ഇപ്പോള്‍ അടിച്ചമര്‍ത്തലിന്റെ ആഘാതം ഏറ്റുവാങ്ങുകയാണ്. 

Advertisment

പാകിസ്ഥാനിലെ അഹ്‌മദിയ സമൂഹം ഖുര്‍ബാനി ഉപേക്ഷിക്കാനുള്ള സമ്മര്‍ദ്ദം വര്‍ദ്ധിച്ചുവരികയാണ്. വീടുകള്‍ക്കുള്ളില്‍ പോലും മറ്റ് ആചാരങ്ങള്‍ അനുഷ്ഠിക്കണമെന്ന് പഞ്ചാബ് പ്രവിശ്യാ അധികാരികള്‍ ആവശ്യപ്പെടുന്നു. നിയമലംഘനങ്ങള്‍ക്ക് 5 ലക്ഷം രൂപ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. 


പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലെ നിരവധി ജില്ലകളിലെ പോലീസ് അഹമ്മദിയ സമുദായത്തിലെ അംഗങ്ങളെ കസ്റ്റഡിയിലെടുക്കുകയും, ഈദ് ചടങ്ങുകള്‍ നടത്തില്ലെന്ന് ഉറപ്പ് നല്‍കാന്‍ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നു. 

2025 ലെ ഈദ് അല്‍-അദ്ഹ ജൂണ്‍ 7 നാണ്. ഈദ് വരുമ്പോള്‍, പാകിസ്ഥാന്‍ ഭരണകൂടം അഹമ്മദിയ സമൂഹത്തെ ഓര്‍മ്മിപ്പിക്കുന്നത്, അവരുടെ പൂര്‍വ്വികര്‍ കെട്ടിപ്പടുത്ത റിപ്പബ്ലിക്കില്‍ അവര്‍ ഉള്‍പ്പെടുന്നില്ലെന്നാണ്.


ഏകദേശം 2 ദശലക്ഷം വരുന്ന അഹമ്മദീയ സമൂഹം പാകിസ്ഥാനില്‍ അക്രമാസക്തമായ ആക്രമണങ്ങളും നിയമപരമായ വിവേചനവും ഉള്‍പ്പെടെയുള്ള കടുത്ത പീഡനങ്ങള്‍ നേരിടുന്നു. 


1974 ലെ ഭരണഘടനാ ഭേദഗതി പ്രകാരം അവരെ മുസ്ലീങ്ങളായി അംഗീകരിച്ചിട്ടില്ല. ഖുറാന്‍ വായിക്കുന്നതിനോ പരസ്യമായി നമസ്‌കരിക്കുന്നതിനോ വിലക്കപ്പെട്ട അഹമ്മദീയരെ തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി), തെഹ്രീക്-ഇ-ലബ്ബായിക് പാകിസ്ഥാന്‍ തുടങ്ങിയ തീവ്രവാദ സംഘടനകളും ലക്ഷ്യം വച്ചിട്ടുണ്ട്.