/sathyam/media/media_files/2025/11/14/leopard-1742574853095-4057ae54-c417-4c98-be5d-1a46bd08a7eb-900x506-2025-11-14-10-04-31.webp)
അഹമ്മദാബാദ്: അമ്മയ്ക്കൊപ്പം നടന്നുപോവുകയായിരുന്ന ബാലനെ പുലി കടിച്ചുകൊന്നു. ​ഗുജറാത്തിലെ അംറേലി ജില്ലിയിലെ ​ഗോപാൽ​ഗ്രാം ​ഗ്രാമത്തിൽ ഞായറാഴ്ച രാവിലെയാണ് ദാരുണ സംഭവം.
കർഷകത്തൊഴിലാളിയുടെ മകനായ അഞ്ച് വയസുകാരൻ സാഹിൽ കതാരയാണ് മരിച്ചത്. ​ആക്രമണത്തിന് പിന്നാലെ പുലിയെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചതായി വനംവകുപ്പ് ഉദ്യോ​ഗസ്ഥർ അറിയിച്ചു.
പ്രദേശത്ത് മൂന്ന് കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. സ്ഥലത്ത് വനംവകുപ്പ് സംഘം പരിശോധന നടത്തുകയാണെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു. രാവിലെ ഒമ്പതോടെ, മാതാവിന്റെ കൂടെ പോവുകയായിരുന്നു കുട്ടി.
സാഹിൽ പിന്നിലായതോടെ അടുത്തുള്ള പൊന്തക്കാട്ടിൽ ഒളിച്ചിരുന്ന പുലി ചാടിപ്പിടിക്കുകയും വലിച്ചിഴച്ച് കൊണ്ടുപോവുകയുമായിരുന്നെന്ന് ഫോറസ്റ്റ് അസിസ്റ്റന്റ് കൺസെർവേറ്റർ പ്രതാപ് ചന്ദു പറഞ്ഞു.
ഏറെ നേരം നീണ്ട തിരച്ചിലിനൊടുവിൽ ​ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ച് ബോധരഹിതനായി കിടക്കുന്ന കുട്ടിയെ കണ്ടെത്തി. തുടർന്ന് അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
കഴിഞ്ഞമാസവും ​ഗുജറാത്തിൽ സമാന ആക്രമണം നടന്നിരുന്നു. നവംബർ 28ന് ദൽഖാനിയ വനമേഖലയിൽ ഒമ്പത് വയസുകാരിയെയാണ് പുലി ആക്രമിച്ചുകൊന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us