/sathyam/media/media_files/2025/01/23/7xCFBZNcGt5hy6YqIvGK.jpg)
അഹമ്മദാബാദ്: പന്ത്രണ്ടുകാരനായ വിദ്യാർഥിയെ പീഡീപ്പിച്ചെന്ന പരാതിയിൽ കായികാധ്യാപകൻ അറസ്റ്റിൽ. ഗുജറാത്തിലെ അംറേലിയിലാണ് സംഭവം. അംറേലിയിലെ സ്വകാര്യ സ്കൂളിലെ അധ്യാപകനായ വിശാൽ സാവലിയയാണ് അറസ്റ്റിലായത്.
ജനുവരി ഏഴിനാണ് കേസിന് ആസ്പദമായ സംഭവം. മൊബൈൽ ചാർജർ തരാമെന്ന വ്യാജേന മുറിയിലേക്ക് വിളിച്ചാണ് അധ്യാപകൻ വിദ്യാർഥിയെ ആദ്യമായി പീഡിപ്പിച്ചത്.
പിന്നീട് മൂന്നിലധികം തവണ ഇയാൾ വിദ്യാർഥിയെ പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. വിദ്യാർഥി ഇക്കാര്യം അച്ഛനെ അറിയിച്ചതോടെയാണ് സംഭവം പുറത്താവുന്നത്.
സ്കൂൾ ഹോസ്റ്റലിൽ താമസിക്കുകയായിരുന്ന വിദ്യാർഥിക്ക് നേരെയായിരുന്നു ഇയാളുടെ അതിക്രമം. വിദ്യാർഥിയുടെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിശാലിൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
പോക്സോ അടക്കമുള്ള ഗുരുതര വകുപ്പുകളാണ് ഇയാൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ഇയാളുടെ സ്മാർട്ട്ഫോണിൽ നിന്നും അശ്ലീല ദൃശ്യങ്ങൾ അടക്കം കണ്ടെത്തിയിട്ടുണ്ടെന്നും സംഭവത്തിൽ തുടരന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us