അഹമ്മദാബാദ് വിമാനാപകടം: ഇരകള്‍ക്ക് 25 ലക്ഷം രൂപ ഇടക്കാല സഹായം പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. അധിക തുക ടാറ്റ ​ഗ്രൂപ്പ് നേരത്തെ പ്രഖ്യാപിച്ച ഒരു കോടിക്ക് പുറമെ

New Update
a

ഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിന്റെ ഇരകള്‍ക്ക് ഇടക്കാല ധന സഹായം പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. അപടത്തില്‍ മരിച്ചവരുടെ കുടുംബംങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും 25 ലക്ഷം രൂപ ഇടക്കാല സഹായം നല്‍കുമെന്നാണ് പ്രഖ്യാപനം. 

Advertisment

എയര്‍ ഇന്ത്യയുടെ മാതൃ കമ്പനിയായ ടാറ്റ സണ്‍സ് നേരത്തെ പ്രഖ്യാപിച്ച ഒരു കോടി രൂപ നഷ്ടപരിഹാരത്തിന് പുറമേയാണ് ഇടക്കാല സഹായം എന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ ആയിരുന്നു നേരത്തെ വിമാന ദുരന്തത്തിന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരവും അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവും കമ്പനി വഹിക്കും എന്നായിരുന്നു അറിയിച്ചത്. 

കൂടാതെ വിമാനം ഇടിച്ചിറങ്ങിയ ബിജെ മെഡിക്കല്‍ കോളജ് ഹോസ്റ്റലിന്റെ കെട്ടിടം പുനര്‍നിര്‍മ്മിച്ച് നല്‍കുമെന്നും ടാറ്റ സണ്‍സ് ചെയര്‍മാര്‍ എക്സ് പോസ്റ്റില്‍ അറിയിച്ചിരുന്നു.

 

Advertisment