/sathyam/media/media_files/2025/06/16/HlG6i02aOvwbJtm1WDDw.webp)
ഡൽഹി: അഹമ്മദാബാദിലെ ആകാശ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട രമേശ് വിശ്വാസ് കുമാറിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്.
അപകടത്തിൽ നിന്നും രക്ഷപ്പെട്ട് പുറത്തേയ്ക്ക് വരുന്നതാണ് ദൃശ്യത്തിൽ കാണാൻ കഴിയുന്നത്. ദൃശ്യത്തിൽ വിമാനം തകർന്നു തീ പടരുന്നതും കാണാം.
വിശ്വാസ് കുമാര്‍ നടന്നുവരുന്നതിൻ്റെ പശ്ചാലത്തലത്തില്‍ വിമാനം കത്തിയമരുന്നതും പ്രദേശമാകെ പുക ഉയരുന്നതും ദൃശ്യങ്ങളില്‍ കാണാം.
અવિશ્વસનીય પરંતુ સત્ય!
— Sagar Patoliya (@kathiyawadiii) June 16, 2025
અમદાવાદ પ્લેન ક્રેશમાં ચમત્કારિક રીતે બચેલા રમેશ વિશ્વાસનો વધુ એક વિડિઓ સામે આવ્યો.
દુર્ઘટના થયા પછી હાથમાં ફોન સાથે ચાલીને બહાર નીકળ્યો રમેશ વિશ્વાસ. #AhmedabadPlaneCrashpic.twitter.com/94WDepkKjn
എയര്‍ ഇന്ത്യ 171 വിമാനത്തില്‍ 11A നമ്പര്‍ സീറ്റിലായിരുന്നു ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ വിശ്വാസ് കുമാര്‍ ഇരുന്നിരുന്നത്.
രക്ഷപ്പെട്ട് നടന്നുവരുമ്പോള്‍ വിമാനം കത്തിയമരുന്നത് കണ്ട പ്രദേശവാസികളിലൊരാള്‍ അദ്ദേഹത്തിൻ്റെ കൈ പിടിച്ച് മറ്റൊരിടത്തേക്ക് മാറ്റുന്നതും ദൃശ്യങ്ങളിലുണ്ട്.
20 വര്‍ഷമായി ഭാര്യയും കുട്ടിയുമായി ലണ്ടനില്‍ താമസിച്ചു വരുന്ന രമേശ് തന്റെ കുടുംബത്തെ സന്ദര്‍ശിക്കാനാണ് ഇന്ത്യയിലേക്ക് എത്തിയത്.
സന്ദര്‍ശനത്തിന് ശേഷം തിരികെ ലണ്ടനിലെ വീട്ടിലേക്ക് സഹോദരനൊപ്പം മടങ്ങവെയാണ് അപകടം ഉണ്ടായത്. രമേശ് ഇപ്പോള്‍ അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.