/sathyam/media/media_files/2025/06/17/voZYsaqlAIdeEeDE1fSV.jpg)
അഹമ്മദാബാദ്: വിമാനം തകര്‍ന്നുവീണ മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ നിന്ന് ജീവനക്കാരും വിദ്യാര്‍ഥികളും ചാടിയിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.
ബാല്‍ക്കണിയിലൂടെ കെട്ടടിത്തിന്റെ മുകളിലത്തെ നിലകളില്‍ നിന്ന് വിദ്യാര്‍ഥികള്‍ പുറത്തുവരുന്ന ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നത്.
ബാൽക്കണി ആയിരുന്നു മുകളിലെ നിലകളിൽ ഉണ്ടായിരുന്നവർക്ക് രക്ഷപെടാൻ ഏക മാർഗം. 21 സെക്കന്‍ഡുള്ള വീഡിയോയിൽ വിദ്യാര്‍ഥികള്‍ നിലവിളിച്ചുകൊണ്ട് ബാല്‍ക്കണിയിലൂടെ താഴേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതു കാണാം.
അഹമ്മദാബാദിലെ ആകാശ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട രമേശ് വിശ്വാസ് കുമാറിന്റെ കൂടുതൽ ദൃശ്യങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു.
Ahmedabad Plane Crash के बाद का यह खौफनाक वीडियो सोशल मीडिया पर वायरल है। बीजे मेडिकल हॉस्टल से छात्रों ने कैसे कूदकर जान बचाई इस वीडियो में देखें।#ahmedabadplanecresh#socialmedia#AirIndiaPlaneCrash | pic.twitter.com/C3VBBQ1Sr4
— Young Bharat News (@YoungBharat24) June 17, 2025
വെളുത്ത ടീ ഷര്‍ട്ട് ധരിച്ചിരിക്കുന്ന വിശ്വാസ് കുമാര്‍ ഇടതുകൈയ്യില്‍ മൊബൈല്‍ ഫോണുമായി അപകടസ്ഥലത്ത് നിന്ന് പുറത്തേക്ക് നടക്കുന്നത് വിഡിയോയില്‍ കാണാമായിരുന്നു.
അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് നിമിഷങ്ങൾക്കകമാണ് ബിജെ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ മെസ്സിലേക്ക് വിമാനം ഇടിച്ചിറങ്ങിയത്.