എഐ ആശങ്കയിൽ ആഗോള വിപണികൾ തകർന്നു; ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ഇടിവ്, സ്വർണവിലയിൽ ചാഞ്ചാട്ടം

ബിഎസ്ഇയിലെ മുന്‍നിര 30 ഓഹരികളില്‍ 27 എണ്ണവും നഷ്ടത്തിലാണ്. ഐടി ഓഹരികള്‍ 6 ശതമാനത്തോളം ഇടിഞ്ഞപ്പോള്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് 1.40% നഷ്ടം രേഖപ്പെടുത്തി.

New Update
Untitled

മുംബൈ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ ഉയര്‍ന്നുവന്ന ആശങ്കകള്‍ ഓഹരി വിപണികളില്‍ വന്‍ പ്രകമ്പനം സൃഷ്ടിക്കുന്നു.

Advertisment

അമേരിക്കന്‍ വിപണിയില്‍ ആരംഭിച്ച ഓഹരി വില്‍പ്പന സമ്മര്‍ദ്ദം ഏഷ്യന്‍ വിപണികളെയും പിന്നാലെ ഇന്ത്യന്‍ വിപണിയെയും പിടിച്ചുലച്ചു. ഐടി കമ്പനികളുടെ ഓഹരികളിലാണ് ഏറ്റവും വലിയ തകര്‍ച്ച രേഖപ്പെടുത്തിയത്.


വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ ഇന്ത്യന്‍ സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും കനത്ത നഷ്ടത്തിലേക്ക് നീങ്ങി. രാവിലെ 10:45-ഓടെ 739.44 പോയിന്റ് (0.89%) ഇടിഞ്ഞ് 82,932.25 എന്ന നിലയിലെത്തി.


നിഫ്റ്റി 241.45 പോയിന്റ് (0.94%) താഴ്ന്ന് 25,598.10-ല്‍ വ്യാപാരം നടത്തി.

ബിഎസ്ഇയിലെ മുന്‍നിര 30 ഓഹരികളില്‍ 27 എണ്ണവും നഷ്ടത്തിലാണ്. ഐടി ഓഹരികള്‍ 6 ശതമാനത്തോളം ഇടിഞ്ഞപ്പോള്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് 1.40% നഷ്ടം രേഖപ്പെടുത്തി.

യുഎസ് വിപണിയിലുണ്ടായ കനത്ത ഇടിവാണ് ആഗോളതലത്തില്‍ പ്രതിഫലിച്ചത്. വ്യാഴാഴ്ച രാത്രി വ്യാപാരം അവസാനിക്കുമ്പോള്‍ പ്രധാന സൂചികകളെല്ലാം വലിയ നഷ്ടത്തിലായിരുന്നു:

ഡൗ ജോണ്‍സ്: 669.42 പോയിന്റ് (1.34%) ഇടിഞ്ഞ് 49,451.98-ല്‍ ക്ലോസ് ചെയ്തു.

നാസ്ഡാക്ക്: 469.32 പോയിന്റ് (2.03%) ഇടിഞ്ഞ് 22,597.15-ല്‍ എത്തി.

എസ് & പി 500: 108.71 പോയിന്റ് (1.57%) താഴ്ന്ന് 6,832.76-ല്‍ വ്യാപാരം അവസാനിപ്പിച്ചു.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ വലിയ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്. യുഎസിലെ ശക്തമായ തൊഴില്‍ ഡാറ്റയും പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ മങ്ങിയതും വില കുറയാന്‍ കാരണമായി.

Advertisment