ആഗോള ടെക് ഭീമന്മാരെ സാക്ഷിയാക്കി ഇന്ത്യയുടെ 'എഐ വസന്തം'; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിക്ക് ഇന്ന് ദില്ലിയിൽ തുടക്കം

എഐ സാങ്കേതികവിദ്യകള്‍ പ്രാദേശികമായ സാമൂഹിക മാനദണ്ഡങ്ങള്‍ക്കും സംസ്‌കാരത്തിനും അനുയോജ്യമായി എങ്ങനെ മാറ്റിയെടുക്കാം എന്നതും അജണ്ടയിലുണ്ട്.

New Update
Untitled

ഡല്‍ഹി: ആഗോള സാങ്കേതിക വിദ്യാരംഗത്ത് ഇന്ത്യയുടെ കരുത്ത് വിളിച്ചോതുന്ന 'ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026' തിങ്കളാഴ്ച മുതല്‍ ന്യൂഡല്‍ഹിയില്‍ ആരംഭിക്കുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും ഉത്തരവാദിത്തമുള്ളതുമായ എഐ വികസനം ലക്ഷ്യമിട്ട് നടത്തുന്ന ഈ മെഗാ ഇവന്റ്, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.

Advertisment

'പീപ്പിള്‍, പ്ലാനറ്റ്, പ്രോഗ്രസ്' (ജനത, ഭൂമി, പുരോഗതി) എന്നിങ്ങനെ മൂന്ന് പ്രധാന തീമുകളിലായാണ് എക്‌സ്‌പോ ക്രമീകരിച്ചിരിക്കുന്നത്. ആഗോള ടെക് കമ്പനികള്‍, ഗവേഷണ സ്ഥാപനങ്ങള്‍, അക്കാദമിക് വിദഗ്ധര്‍ എന്നിവര്‍ ഇതില്‍ പങ്കെടുക്കും. ഇന്ത്യയുടെ യുവതലമുറയുടെ കഴിവും ശാസ്ത്ര-സാങ്കേതിക രംഗത്തെ കുതിപ്പും ഈ ഉച്ചകോടി തെളിയിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.


ഉച്ചകോടിയുടെ ആദ്യ ദിനം തന്നെ അതീവ പ്രാധാന്യമുള്ള വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്:

എഐ  ഉപയോഗിച്ച് അപകട പാറ്റേണുകള്‍ വിശകലനം ചെയ്യാനും റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കാനുമുള്ള മാര്‍ഗങ്ങള്‍ ഐ.ഐ.ടി വിദഗ്ധരുമായി ചേര്‍ന്ന് ചര്‍ച്ച ചെയ്യും.

കോടതി നടപടികളിലെ വേഗത വര്‍ദ്ധിപ്പിക്കാനും കേസുകളുടെ കെട്ടിക്കിടപ്പ് ഒഴിവാക്കാനും എഐ എങ്ങനെ ഉപയോഗിക്കാം എന്നത് സംബന്ധിച്ച സെഷനുകള്‍ നടക്കും.


മാറുന്ന കാലത്ത് എഐ വരുത്തുന്ന തൊഴില്‍ മാറ്റങ്ങളും പുതിയ നൈപുണ്യ വികസന രീതികളും ചര്‍ച്ചയാകും. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനും കാര്‍ഷിക ഉല്‍പ്പാദനം കൂട്ടാനും എഐ നല്‍കുന്ന പരിഹാരങ്ങള്‍ ചര്‍ച്ച ചെയ്യും.


എഐ സാങ്കേതികവിദ്യകള്‍ പ്രാദേശികമായ സാമൂഹിക മാനദണ്ഡങ്ങള്‍ക്കും സംസ്‌കാരത്തിനും അനുയോജ്യമായി എങ്ങനെ മാറ്റിയെടുക്കാം എന്നതും അജണ്ടയിലുണ്ട്.

ഗ്ലോബല്‍ സൗത്തില്‍ നടക്കുന്ന ആദ്യത്തെ പ്രധാന എഐ ഉച്ചകോടിയാണിത്. പാരീസ്, ബെര്‍ലിന്‍, ന്യൂയോര്‍ക്ക് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന അഞ്ച് ഘട്ടങ്ങളിലായുള്ള കണ്‍സള്‍ട്ടേഷനുകള്‍ക്ക് ശേഷമാണ് ഈ ഉച്ചകോടി ഇന്ത്യയില്‍ നടക്കുന്നത്.

Advertisment