ചൈനീസ് റോബോട്ടിക് നായയെ സ്വന്തമെന്ന് അവകാശപ്പെട്ട് പ്രദർശിപ്പിച്ചു; ഗൽഗോട്ടിയാസ് സർവകലാശാല വിവാദത്തിൽ

ഏകദേശം 2 മുതല്‍ 3 ലക്ഷം രൂപ വരെ വിലയുള്ള 'യൂണിട്രീ ഗോ2' എന്ന ചൈനീസ് റോബോട്ടിനെ 'ഓറിയോണ്‍' എന്ന പേരില്‍ തങ്ങളുടേതെന്ന രീതിയില്‍ അവതരിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന 'ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റില്‍' ചൈനീസ് നിര്‍മ്മിത റോബോട്ടിക് നായയെ സ്വന്തമായി വികസിപ്പിച്ചെടുത്തതാണെന്ന് അവകാശപ്പെട്ട് പ്രദര്‍ശിപ്പിച്ച ഗല്‍ഗോട്ടിയാസ് സര്‍വകലാശാലയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധം.

Advertisment

ഏകദേശം 2 മുതല്‍ 3 ലക്ഷം രൂപ വരെ വിലയുള്ള 'യൂണിട്രീ ഗോ2' എന്ന ചൈനീസ് റോബോട്ടിനെ 'ഓറിയോണ്‍' എന്ന പേരില്‍ തങ്ങളുടേതെന്ന രീതിയില്‍ അവതരിപ്പിച്ചു എന്നാണ് ആരോപണം.


ചൈനീസ് റോബോട്ടിക്‌സ് കമ്പനിയായ യൂണിട്രീയില്‍ നിന്ന് വാങ്ങിയ ഈ റോബോട്ടിനെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള ഒരു ഉപകരണമായാണ് ഉപയോഗിക്കുന്നതെന്ന് ഗ്രേറ്റര്‍ നോയിഡ ആസ്ഥാനമായുള്ള സര്‍വകലാശാല വ്യക്തമാക്കി.

ഈ റോബോട്ടിക് നായയെ തങ്ങള്‍ നിര്‍മ്മിച്ചതാണെന്ന് ഒരിടത്തും അവകാശപ്പെട്ടിട്ടില്ലെന്നും, വിദേശ സാങ്കേതികവിദ്യകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുക മാത്രമാണ് ലക്ഷ്യമെന്നും സര്‍വകലാശാല എക്‌സിലൂടെ അറിയിച്ചു.


സര്‍വകലാശാലയുടെ വിശദീകരണം വന്നതിന് പിന്നാലെ 'എക്‌സ് കമ്മ്യൂണിറ്റി നോട്ട്' ഇതിനെ വസ്തുതാപരമായി തിരുത്തി. സര്‍വകലാശാലയുടെ വാദം തെറ്റാണെന്നും, ഇതിന് 'ഓറിയോണ്‍' എന്ന് പേരിട്ട് തങ്ങളുടെ ടീം വികസിപ്പിച്ചതാണെന്ന് അവര്‍ സമ്മിറ്റില്‍ വ്യക്തമായി അവകാശപ്പെട്ടിട്ടുണ്ടെന്നും ഫാക്ട് ചെക്ക് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.


സമ്മിറ്റിനിടെ മാധ്യമങ്ങളോട് സംസാരിച്ച ഒരു സ്ത്രീ, ഗല്‍ഗോട്ടിയാസ് സെന്റര്‍ ഓഫ് എക്‌സലന്‍സ് ആണ് 'ഓറിയോണ്‍' വികസിപ്പിച്ചതെന്ന് പറയുന്ന വീഡിയോ വൈറലായതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഇറക്കുമതി ചെയ്ത സാങ്കേതികവിദ്യയെ 'മെയ്ഡ് ഇന്‍ ഇന്ത്യ' എന്ന രീതിയില്‍ തെറ്റായി അവതരിപ്പിച്ചു എന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്.

Advertisment