/sathyam/media/media_files/2026/02/18/untitled-2026-02-18-13-42-41.jpg)
ഡല്‍ഹി: നിയമപരമായ ഹര്‍ജികള്‍ തയ്യാറാക്കാന്‍ അഭിഭാഷകര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അമിതമായി ഉപയോഗിക്കുന്നതിനെതിരെ കനത്ത ജാഗ്രതാ നിര്‍ദ്ദേശവുമായി സുപ്രീം കോടതി.
കോടതിയില്‍ സമര്‍പ്പിക്കുന്ന രേഖകളില്‍ നിലവിലില്ലാത്ത കേസുകളും വ്യാജ വിധിന്യായങ്ങളും ഉള്‍പ്പെടുത്തുന്നത് വര്‍ദ്ധിച്ചു വരുന്നത് നിയമവ്യവസ്ഥയ്ക്ക് വലിയ ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, ബി.വി. നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ആശങ്ക രേഖപ്പെടുത്തിയത്. വസ്തുതകള്‍ പരിശോധിക്കാതെ എഐ ടൂളുകള്‍ നല്‍കുന്ന വിവരങ്ങള്‍ നേരിട്ട് കോടതിയില്‍ സമര്‍പ്പിക്കുന്നത് നീതിന്യായ പ്രക്രിയയെ തടസ്സപ്പെടുത്തുന്നുവെന്ന് കോടതി വ്യക്തമാക്കി.
അടുത്തിടെ ഒരു അഭിഭാഷകന്‍ കോടതിയില്‍ ഉദ്ധരിച്ച 'മെഴ്‌സി വേഴ്‌സസ് മാന്‍കൈന്‍ഡ്'എന്ന കേസ് യഥാര്‍ത്ഥത്തില്‍ നിലവിലില്ലാത്തതാണെന്ന് കോടതി കണ്ടെത്തി.
എഐ ടൂളുകള്‍ സ്വയം സൃഷ്ടിച്ച ഇത്തരം ഉദ്ധരണികള്‍ അഭിഭാഷകര്‍ ജാഗ്രതയില്ലാതെ ഉപയോഗിക്കുന്നതിന് ഉദാഹരണമായി കോടതി ഇത് ചൂണ്ടിക്കാട്ടി.
നിലവിലില്ലാത്ത കേസുകള്‍ കോടതിക്ക് മുന്നില്‍ അവതരിപ്പിക്കപ്പെടുന്നത് ഞെട്ടിക്കുന്നതാണെന്ന് ജസ്റ്റിസ് ബി.വി. നാഗരത്‌ന പറഞ്ഞു. എഐ ഉപയോഗിക്കുമ്പോള്‍ അഭിഭാഷകര്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും വിവരങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെട്ട ശേഷം മാത്രമേ അവ കോടതിയില്‍ സമര്‍പ്പിക്കാവൂ എന്നും ചീഫ് ജസ്റ്റിസ് ഓര്‍മ്മിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us