ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യപ്രഭാഷണം നടത്തും; ആഗോള നേതാക്കളും ഉച്ചകോടിയിൽ

നിക്ഷേപം, ഗവേഷണ സഹകരണം, വിതരണ ശൃംഖല, എഐ സംവിധാനങ്ങളുടെ വ്യാപനം എന്നിവയാകും ചര്‍ച്ചാ വിഷയങ്ങള്‍.

New Update
Untitled

ഡല്‍ഹി: ഭാരത് മണ്ഡപത്തില്‍ നടന്നുവരുന്ന 'ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026'-ന്റെ നാലാം ദിനമായ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യപ്രഭാഷണം നടത്തും. ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഈ ഉച്ചകോടിയില്‍ ലോക നേതാക്കളുടെ വന്‍ നിരതന്നെ അണിനിരക്കുന്നുണ്ട്.

Advertisment

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് എന്നിവരോടൊപ്പം പ്രധാനമന്ത്രി ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കും.

ഉച്ചകോടിയുടെ ഭാഗമായി ഒരുക്കിയിരിക്കുന്ന 'ഇന്ത്യ എഐ  ഇംപാക്ട് എക്‌സ്‌പോ 2026' പ്രധാനമന്ത്രിയും മറ്റ് വിശിഷ്ടാതിഥികളും സന്ദര്‍ശിക്കും. എഐ  മേഖലയിലെ പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഇവിടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്.


ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ഈ നിര്‍ണ്ണായക യോഗത്തില്‍ വിവിധ രാജ്യത്തലവന്മാരും മന്ത്രിമാരും പങ്കെടുക്കും. എഐ ഭരണനിര്‍വ്വഹണം, അടിസ്ഥാന സൗകര്യ വികസനം, അന്താരാഷ്ട്ര സഹകരണം എന്നിവയില്‍ ആഗോള മുന്‍ഗണനകള്‍ ഈ സെഷനില്‍ ചര്‍ച്ചയാകും.


ആഗോള സാങ്കേതിക കമ്പനികളുടെ മേധാവികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. നിക്ഷേപം, ഗവേഷണ സഹകരണം, വിതരണ ശൃംഖല, എഐ സംവിധാനങ്ങളുടെ വ്യാപനം എന്നിവയാകും ചര്‍ച്ചാ വിഷയങ്ങള്‍.

ഇന്ത്യയെ ആഗോള എഐ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. ബില്‍ ഗേറ്റ്സ് അടക്കമുള്ള പ്രമുഖര്‍ പിന്മാറിയ വിവാദങ്ങള്‍ക്കിടയിലും ഉന്നതതല പങ്കാളിത്തം കൊണ്ട് ഉച്ചകോടി ശ്രദ്ധേയമാവുകയാണ്.

Advertisment