/sathyam/media/media_files/2026/02/20/untitled-2026-02-20-13-23-39.jpg)
ഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആഗോള തൊഴില്‍ വിപണിയില്‍ വന്‍ മാറ്റങ്ങള്‍ കൊണ്ടുവരികയാണെന്നും ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളിലെ കരുത്ത് ഇന്ത്യയെ ഈ മത്സരത്തില്‍ മികച്ച നിലയില്‍ എത്തിക്കുന്നുവെന്നും അന്താരാഷ്ട്ര നാണയ നിധി മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജിയേവ.
എഐ മൂലം ആകെത്തുകയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കിലും അതിന്റെ ഗുണഫലങ്ങള്‍ എല്ലാവരിലും തുല്യമായല്ല ലഭിക്കുന്നതെന്ന് ജോര്‍ജിയേവ ചൂണ്ടിക്കാട്ടി. ഇതുവരെ നടത്തിയ പഠനങ്ങള്‍ പ്രകാരം തൊഴില്‍ മേഖലയില്‍ എഐയുടെ സ്വാധീനം 'പോസിറ്റീവ്' ആണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ രംഗത്ത് ഇന്ത്യ കൈവരിച്ച പുരോഗതി എഐ വിപ്ലവത്തെ പ്രയോജനപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമാകും. ആഗോള തൊഴില്‍ വിപണിയിലെ മാറ്റങ്ങളെ നേരിടാന്‍ ഇന്ത്യ നന്നായി സജ്ജമാണെന്നും അവര്‍ പറഞ്ഞു.
എഐ പുതിയ അവസരങ്ങള്‍ തുറക്കുമ്പോഴും അത് സൃഷ്ടിക്കുന്ന നേട്ടങ്ങള്‍ എല്ലാ രാജ്യങ്ങളിലും എല്ലാ വിഭാഗം ആളുകളിലും ഒരുപോലെയല്ല എത്തുന്നതെന്നും അതിലെ അസമത്വം ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഐ.എം.എഫ് മേധാവി മുന്നറിയിപ്പ് നല്‍കി.
എഐ യുഗത്തില്‍ സമ്പദ്വ്യവസ്ഥയെ പരിഷ്‌കരിക്കുന്നതില്‍ ഇന്ത്യയുടെ ഡിജിറ്റല്‍ കരുത്ത് വലിയ പങ്കുവഹിക്കുമെന്നാണ് ഐ.എം.എഫിന്റെ വിലയിരുത്തല്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us