Advertisment

യുവതിയെയും ഇരട്ടക്കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയ കേസ് തെളിയിച്ചത് എഐയുടെ സഹായത്തോടെ. കേസ് തെളിഞ്ഞത് 19 വര്‍ഷത്തിന് ശേഷം. പിടിയിലായത് മുന്‍ സൈനികര്‍

സംഭവസമയത്ത് ഇരുവരും പത്താന്‍കോട്ട് സൈനിക താവളത്തില്‍ നിയോഗിച്ചിരുന്ന സൈനികരായിരുന്നു. എന്നാല്‍ ഇരുവരും ഒളിവില്‍ പോയതിനാല്‍ പ്രതികളെ പിടികൂടാനായില്ല. 

New Update
532525

ഡല്‍ഹി: 19 വര്‍ഷത്തിന് ശേഷം 2006 ലെ ഒരു കൊലപാതക കേസ് പരിഹരിച്ചത് എഐയുടെ സഹായത്തോടെ. യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ രണ്ടുപേരുടെ അറസ്റ്റ് ഉറപ്പാക്കാന്‍ കൃത്രിമബുദ്ധി ഉപയോഗിച്ചത്.

Advertisment

2006 ഫെബ്രുവരി 10 ന് കൊല്ലം അഞ്ചലിലാണ് സംഭവം. പഞ്ചായത്ത് ഓഫീസില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയ ശാന്തമ്മ മകള്‍ രഞ്ജിനിയുടെയും 17 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളുടെയും മൃതദേഹം കഴുത്തറുത്ത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു


സംഭവത്തിന് ശേഷം പോലീസ് ഉടന്‍ അന്വേഷണം ആരംഭിക്കുകയും പ്രതികളായ ദിവില്‍ കുമാര്‍, രാജേഷ് എന്നിവരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.

സംഭവസമയത്ത് ഇരുവരും പത്താന്‍കോട്ട് സൈനിക താവളത്തില്‍ നിയോഗിച്ചിരുന്ന സൈനികരായിരുന്നു. എന്നാല്‍ ഇരുവരും ഒളിവില്‍ പോയതിനാല്‍ പ്രതികളെ പിടികൂടാനായില്ല. 

2023ല്‍ കേസ് പുനരന്വേഷിക്കാന്‍ കേരള പോലീസിന്റെ ടെക്നിക്കല്‍ ഇന്റലിജന്‍സ് ബ്രാഞ്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായം സ്വീകരിച്ചു.


ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് 19 വര്‍ഷത്തിനുശേഷം അവര്‍ എങ്ങനെയിരിക്കുമെന്ന് കണ്ടെത്താന്‍ രണ്ട് പ്രതികളുടെയും പഴയ ഫോട്ടോകള്‍ പുനസൃഷ്ടിച്ചു


ഒടുവില്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഒരു വിവാഹ ഫോട്ടോയില്‍ പ്രതികളില്‍ ഒരാളുമായി 90% സാമ്യമുള്ള ഫോട്ടോ കണ്ടെത്തുകയായിരുന്നു.

പുതുച്ചേരിയില്‍ നിന്നുള്ള ഒരാളെയാണ് ചിത്രത്തില്‍ കണ്ടതെന്നും തിരിച്ചറിഞ്ഞു. ഈ കണ്ടെത്തല്‍ ഒടുവില്‍ രാജേഷിന്റെയും ദിവില്‍ കുമാറിന്റെയും അറസ്റ്റില്‍ കലാശിക്കുകയായിരുന്നു.

 

Advertisment