സഹോദരിമാര്‍ക്കൊപ്പമുള്ള അശ്ലീല എഐ ചിത്രങ്ങള്‍ കാണിച്ച് ട്രാപ്പിൽ പെടുത്തി 19-കാരന്‍ ആത്മഹത്യ ചെയ്തു: പുറത്തുവന്നിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഇയാള്‍ കഴിഞ്ഞ രണ്ടാഴ്ചയായി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് പിതാവ് മനോജ് ഭാരതി പറഞ്ഞു

New Update
suicide

ഫരീദാബാദ്: സഹോദരിമാര്‍ക്കൊപ്പമുള്ള അശ്ലീല എഐ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ 19-കാരന്‍ ആത്മഹത്യ ചെയ്തു.

Advertisment

ഹരിയാന ഫരീദാബാദിലെ ബാസല്‍വ കോളനിയിലാണ് സംഭവം. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ രാഹുല്‍ ഭാരതിയാണ് ജീവനൊടുക്കിയത്. 

cyber

ഡിഎവി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ രാഹുല്‍ ഭാരതിയില്‍ നിന്ന് ബ്ലാക്ക്മെയില്‍ സംഘം 20,000 രൂപ ആവശ്യപ്പെട്ടുവെന്നും പണം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമെന്നാണ് പരാതി.

രാഹുല്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്നു. ഇരയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രാഹുലിന്റെ സുഹൃത്ത് ഉള്‍പ്പെടെ രണ്ട് പേര്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

ഇയാള്‍ കഴിഞ്ഞ രണ്ടാഴ്ചയായി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് പിതാവ് മനോജ് ഭാരതി പറഞ്ഞു.

Pakistani cyber attack

ഒരാള്‍ ഫോണ്‍ ഹാക്ക് ചെയ്യുകയും എഐ ഉപയോഗിച്ച് രാഹുലിന്റെയും സഹോദരിമാരുടെയും നഗ്നചിത്രങ്ങളും വിഡിയോകളും നിര്‍മിക്കുകയും ചെയ്തതാണ് ആത്മഹത്യയിലേക്ക് നയിച്ചത്.

സാഹില്‍ എന്ന് അറിയപ്പെടുന്ന ആളാണ് രാഹുലിനെയും സഹോദരിമാരെയും ബ്ലാക്ക്മെയില്‍ ചെയ്തത്.

അശ്ലീല ദൃശ്യങ്ങള്‍ അയച്ച് 20,000 രൂപ ആവശ്യപ്പെട്ട 'സാഹില്‍' എന്നയാളുമായി രാഹുല്‍ നടത്തിയ ചാറ്റ് അന്വേഷണത്തില്‍ കണ്ടെത്തി.

images(372) cyber crime

ഇരുവരും തമ്മില്‍ നിരവധി ഓഡിയോ, വീഡിയോ കോളുകള്‍ നടന്നതായി വാട്സ്ആപ്പ് സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ടുകളില്‍ വ്യക്തമാണ്. 'സാഹില്‍' രാഹുലിന് ഒരു ലൊക്കേഷന്‍ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.

അവസാനത്തെ സംഭാഷണത്തില്‍, പണം നല്‍കിയില്ലെങ്കില്‍ എല്ലാ ഫോട്ടോകളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് 'സാഹില്‍' ഭീഷണിപ്പെടുത്തിയതായി പറയപ്പെടുന്നു.

suicide

ചാറ്റിലൂടെ രാഹുലിനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുകയും, മരണത്തിലേക്ക് നയിച്ചേക്കാവുന്ന ചില പദാര്‍ത്ഥങ്ങളെക്കുറിച്ച് വിവരിക്കുക പോലും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

ശനിയാഴ്ച വൈകുന്നേരം 7 മണിയോടെ രാഹുല്‍ ചില ഗുളികകള്‍ കഴിച്ചു. നില വഷളായതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചവെന്ന് പൊലീസ് വ്യക്തമാക്കി.

Advertisment