തമിഴ്‌നാട്ടിൽ പോസ്റ്റർ യുദ്ധം: സോണിയാ ഗാന്ധിയെയും നിർമ്മല സീതാരാമനെയും അധിക്ഷേപിക്കാൻ എഐ ചിത്രങ്ങൾ ഉപയോഗിച്ച് കോൺഗ്രസും ബിജെപിയും

 'തായ് കിളവി' (വയസ്സായ സ്ത്രീ) എന്നാണ് പോസ്റ്ററിന് നല്‍കിയിരിക്കുന്ന പേര്. പോസ്റ്ററിന്റെ താഴെ 'ഡയറക്ഷന്‍ ആര്‍എസ്എസ്', 'ലൂട്ടസ് പ്രൊഡക്ഷന്‍സ്' എന്നും എഴുതിയിട്ടുണ്ട്.

New Update
Untitled

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടില്‍ രാഷ്ട്രീയ പോരാട്ടം മുറുകുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെയും കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെയും ലക്ഷ്യമിട്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മ്മിച്ച പോസ്റ്ററുകള്‍ പങ്കുവെച്ചാണ് കോണ്‍ഗ്രസും ബിജെപിയും പുതിയ പോര്‍മുഖം തുറന്നിരിക്കുന്നത്.

Advertisment

തമിഴ്നാട് കോണ്‍ഗ്രസ് പങ്കുവെച്ച പോസ്റ്ററില്‍ നിര്‍മ്മല സീതാരാമനെ ഒരു ഭീമാകാരമായ രൂപമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു ഗ്രാമത്തിലൂടെ ഇവര്‍ നടന്നു വരുമ്പോള്‍ ഭയചകിതരായ മനുഷ്യരും കന്നുകാലികളും ഓടി രക്ഷപ്പെടുന്നതായി പോസ്റ്ററിലുണ്ട്.


 'തായ് കിളവി' (വയസ്സായ സ്ത്രീ) എന്നാണ് പോസ്റ്ററിന് നല്‍കിയിരിക്കുന്ന പേര്. പോസ്റ്ററിന്റെ താഴെ 'ഡയറക്ഷന്‍ ആര്‍എസ്എസ്', 'ലൂട്ടസ് പ്രൊഡക്ഷന്‍സ്' എന്നും എഴുതിയിട്ടുണ്ട്.

ഇതിന് മറുപടിയായി സോണിയാ ഗാന്ധിയെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റര്‍ ബിജെപി പുറത്തിറക്കി. കയ്യില്‍ ചൂലുമായി പൊടിപിടിച്ച റോഡിലൂടെ വരുന്ന ഭീമാകാരമായ സോണിയാ ഗാന്ധിയാണ് ഇതിലുള്ളത്.

ഒപ്പം 2ജി സ്‌പെക്ട്രം, ബോഫോഴ്‌സ്, നാഷണല്‍ ഹെറാള്‍ഡ് തുടങ്ങിയ അഴിമതി ആരോപണങ്ങളും പോസ്റ്ററില്‍ പരാമര്‍ശിക്കുന്നു. സോണിയാ ഗാന്ധിയാണ് യഥാര്‍ത്ഥ 'തായ് കിളവി' എന്ന് ബിജെപി നേതാവ് എസ്.ജി സൂര്യ പരിഹസിച്ചു.

Advertisment