New Update
/sathyam/media/media_files/2025/10/20/aqi-2025-10-20-09-14-38.jpg)
ഡല്‍ഹി: ഡല്‍ഹി-എന്‍സിആറിലെ വായൂമലിനീകരണം മൂലം ഈ മേഖലയിലെ നാലില്‍ മൂന്ന് വീടുകളിലും നിലവില്‍ കുറഞ്ഞത് ഒരാള്‍ക്കെങ്കിലും അസുഖമുണ്ടെന്ന് കണ്ടെത്തി.
Advertisment
ഡല്‍ഹി, ഗുരുഗ്രാം, നോയിഡ, ഫരീദാബാദ്, ഗാസിയാബാദ് എന്നിവിടങ്ങളില്‍ നിന്ന് 15,000 ത്തിലധികം കുടുംബങ്ങളില്‍ നിന്നായി ശേഖരിച്ച സര്‍വേയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ രോഗബാധിതരുടെ എണ്ണത്തില്‍ കുത്തനെ വര്‍ദ്ധനവ് കാണിക്കുന്നു.
സെപ്റ്റംബര്‍ അവസാനത്തില്‍, 56% വീടുകളില്‍ ഒന്നോ അതിലധികമോ അംഗങ്ങള്‍ക്ക് അസുഖം ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ ആ കണക്ക് 75% ആയി ഉയര്‍ന്നു.
തലസ്ഥാനത്തുടനീളമുള്ള ഡോക്ടര്‍മാര്‍ എച്ച്3എന്‍2 ഇന്‍ഫ്‌ലുവന്‍സയും മറ്റ് വൈറല്‍ അണുബാധകളും സ്ഥിരമായി വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us