ജാർഖണ്ഡിലെ എയർ ആംബുലൻസ് ദുരന്തം: അന്വേഷണം ആരംഭിച്ച് അധികൃതർ; മോശം കാലാവസ്ഥയും പരിശോധിക്കുന്നു

എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ സംഘം അപകടസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു തുടങ്ങി. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്.

New Update
Untitled

ഡല്‍ഹി: ജാര്‍ഖണ്ഡില്‍ ഏഴുപേരുടെ മരണത്തിനിടയാക്കിയ എയര്‍ ആംബുലന്‍സ് അപകടത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.

Advertisment

തിങ്കളാഴ്ച വൈകുന്നേരം റാഞ്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ റെഡ്ബേര്‍ഡ് എയര്‍വേയ്സിന്റെ 'ബീച്ച്ക്രാഫ്റ്റ് C90' വിമാനമാണ് തകര്‍ന്നു വീണത്. മോശം കാലാവസ്ഥയാണോ അപകടത്തിന് കാരണമായതെന്നതടക്കമുള്ള കാര്യങ്ങളാണ് അധികൃതര്‍ പ്രധാനമായും പരിശോധിക്കുന്നത്.


തിങ്കളാഴ്ച രാത്രി 7:11-ഓടെ റാഞ്ചിയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിന് 7:34-ഓടെ കൊല്‍ക്കത്ത എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. വാരാണസിയില്‍ നിന്ന് ഏകദേശം 100 നോട്ടിക്കല്‍ മൈല്‍ അകലെ ജാര്‍ഖണ്ഡിലെ ചത്ര ജില്ലയിലുള്ള കേസരിയ പഞ്ചായത്തിലാണ് വിമാനം തകര്‍ന്നു വീണത്. അഞ്ച് യാത്രക്കാരും രണ്ട് ജീവനക്കാരുമുള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന ഏഴുപേരും അപകടത്തില്‍ കൊല്ലപ്പെട്ടു.


എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ സംഘം അപകടസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു തുടങ്ങി. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെഡ്ബേര്‍ഡ് എയര്‍വേയ്സിന്റെ ആറ് വിമാനങ്ങളില്‍ ഒന്നാണ് അപകടത്തില്‍പ്പെട്ടത്. സാങ്കേതിക തകരാറുകള്‍ ഉണ്ടായിരുന്നോ എന്ന കാര്യവും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍  പരിശോധിക്കുന്നുണ്ട്.

Advertisment