ഹരിയാനയില്‍ യുദ്ധവിമാനം തകര്‍ന്നു വീണ് അപകടം. ബ്രിട്ടീഷ് നിര്‍മിത ജാഗ്വാര്‍ യുദ്ധ വിമാനം നിലംപതിച്ചത് സാങ്കേതിക തകരാറിനെ തുടർന്ന്. പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു

New Update
s

ഛണ്ഡീഗഡ്: ഹരിയാനയിലെ അംബാലയ്ക്ക് സമീപം യുദ്ധ വിമാനം തകര്‍ന്നു വീണു. വിമാനത്തിലെ പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു. സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍.

Advertisment

പതിവ് പരിശീലനത്തിന്‍റെ ഭാഗമായി പറയുന്നയര്‍ന്നതാണ് ബ്രിട്ടീഷ് നിര്‍മിതമായ ജാഗ്വാര്‍ യുദ്ധ വിമാനം. അംബാല വ്യോമത്താവളത്തില്‍ നിന്ന് ഉച്ചയോടെയാണ് വിമാനം പറന്നുയര്‍ന്നത്.

ജനവാസ മേഖലകള്‍ ഒഴിവാക്കിക്കൊണ്ട് പൈലറ്റ് യുദ്ധ വിമാനത്തെ വഴിതിരിച്ചുവിട്ടുവെന്ന് വ്യോമസേന അറിയിച്ചു. വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.