/sathyam/media/media_files/2025/09/22/cokpit-2025-09-22-16-42-34.webp)
ബംഗളൂരു: ബംഗളൂരു - വാരണസിയി എയർ ഇന്ത്യ എക്സ്പ്രസ് ബോയിംഗ് 737 മാക്സ് 8 വിമാനത്തിൽ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ. യാത്രയ്ക്കിടെ ഒരാൾ കോക്പിറ്റ് മേഖലയിലേക്ക് കയറി. സംഭവസമയത്ത് എട്ട് പേർ ഇയാളോടൊപ്പം ഉണ്ടായിരുന്നതായാണ് വിവരം.
കോ​ക്പി​റ്റ് മേ​ഖ​ല​യി​ൽ ക​യ​റി​യ യാ​ത്ര​ക്കാ​ര​ൻ കോ​ക്പി​റ്റി​ലേ​ക്ക് കൃ​ത്യ​മാ​യ പാ​സ്കോ​ഡ് അ​ടി​ച്ചാ​ണ് ക​യ​റാ​ൻ ശ്ര​മി​ച്ച​ത്. ഇ​തോ​ടെ വി​മാ​നം ത​ട്ടി​ക്കൊ​ണ്ട് പോ​കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്ന് ഭ​യ​ന്ന പൈ​ല​റ്റ് കോ​ക്പി​റ്റ് തു​റ​ന്നി​ല്ല. എ​ട്ട് പേ​രാ​ണ് ഈ ​യാ​ത്ര​ക്കാ​ര​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്.
വിമാനം രാവിലെ 8 മണിയോടെ ബംഗളൂരുവിൽ നിന്ന് പറന്നുയർന്നു, 10.21-ന് വാരണസിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. തുടർന്ന് ഒൻപത് പേരെ CISF-ന് കൈമാറി.
സുരക്ഷാ ഏജൻസികൾ യാത്രക്കാരെ ചോദ്യം ചെയ്ത് വരികയാണ്. സംഭവം വലിയ ദുരന്തത്തിലേക്ക് നീങ്ങാതിരിക്കാൻ പൈലറ്റിന്റെയും ക്രൂ അംഗങ്ങളുടെയും സമയോചിത ഇടപെടലാണ് സഹായിച്ചത്.