എയർ ഇന്ത്യ വിമാനാപകടം: അന്തരിച്ച ക്യാപ്റ്റൻ സഭർവാളിന്റെ പൈലറ്റായ മരുമകനെ അന്വേഷണത്തിന് വിളിപ്പിച്ചു

അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ എഎഐബി ആവശ്യപ്പെട്ടതായി എയര്‍ ഇന്ത്യ ക്യാപ്റ്റന്‍ ആനന്ദിനെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ഡല്‍ഹി: എയര്‍ ഇന്ത്യ 171 വിമാനാപകട അന്വേഷണവുമായി ബന്ധപ്പെട്ട് ക്യാപ്റ്റന്‍ വരുണ്‍ ആനന്ദിനെ വിളിച്ചുവരുത്തിയതിനെത്തുടര്‍ന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പൈലറ്റ്‌സ് (എഫ്‌ഐപി) എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയ്ക്ക് (എഎഐബി) നിയമപരമായ നോട്ടീസ് അയച്ചു. 

Advertisment

അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ എഎഐബി ആവശ്യപ്പെട്ടതായി എയര്‍ ഇന്ത്യ ക്യാപ്റ്റന്‍ ആനന്ദിനെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.


തകര്‍ന്ന വിമാനവുമായി ക്യാപ്റ്റന്‍ ആനന്ദിന് യാതൊരു ബന്ധവുമില്ലെന്ന് പൈലറ്റുമാരുടെ സംഘം അറിയിച്ചു. വിമാന ആസൂത്രണത്തില്‍ അദ്ദേഹം ഉള്‍പ്പെട്ടിട്ടില്ലെന്നും, അപകടസ്ഥലത്ത് അദ്ദേഹം ഉണ്ടായിരുന്നില്ലെന്നും, വസ്തുതാപരമോ സാങ്കേതികമോ വിദഗ്ദ്ധമോ ആയ സാക്ഷിയല്ലെന്നും അതില്‍ വ്യക്തമാക്കിയിരുന്നു. അപകടത്തില്‍ 260 പേര്‍ മരിച്ചിരുന്നു.


ദുരന്ത വിമാനത്തിന്റെ പൈലറ്റ് കമാന്‍ഡറായിരുന്ന ക്യാപ്റ്റന്‍ സുമിത് സഭര്‍വാളുമായി ബന്ധമുള്ളതിനാല്‍ മാത്രമാണ് ക്യാപ്റ്റന്‍ ആനന്ദിനെ വിളിച്ചുവരുത്തിയതെന്ന് എഫ്ഐപി പറയുന്നു. മരിച്ച വിമാന ജീവനക്കാരുടെ മേല്‍ ഉത്തരവാദിത്തം മാറ്റാന്‍ അന്വേഷകര്‍ ശ്രമിക്കുന്നുണ്ടാകാമെന്ന ആശങ്ക ഇത് ഉയര്‍ത്തുന്നതായി ഫെഡറേഷന്‍ പറഞ്ഞു.

Advertisment