മധ്യേഷ്യയിൽ വ്യോമപാത നിയന്ത്രണം: എയർ ഇന്ത്യ വിമാനങ്ങൾ വഴിതിരിച്ചുവിടും; 6 സർവീസുകൾ റദ്ദാക്കി

യു.എ.ഇ, സൗദി അറേബ്യ, ഇസ്രായേല്‍, ഖത്തര്‍ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ മാര്‍ച്ച് 2 രാത്രി 11:59 വരെ നിര്‍ത്തിവെച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു.

New Update
Untitled

ഡല്‍ഹി: മധ്യേഷ്യയില്‍ യുദ്ധം രൂക്ഷമായതിനെത്തുടര്‍ന്ന് വടക്കേ അമേരിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള വിമാന സര്‍വീസുകള്‍ക്കായി എയര്‍ ഇന്ത്യ ബദല്‍ പാതകള്‍ സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായി മാര്‍ച്ച് 2 തിങ്കളാഴ്ച യൂറോപ്യന്‍ നഗരങ്ങളിലേക്കുള്ള ആറ് വിമാനങ്ങള്‍ റദ്ദാക്കി.

Advertisment

യു.എ.ഇ, സൗദി അറേബ്യ, ഇസ്രായേല്‍, ഖത്തര്‍ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ മാര്‍ച്ച് 2 രാത്രി 11:59 വരെ നിര്‍ത്തിവെച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. ഞായറാഴ്ച മാത്രം 50 അന്താരാഷ്ട്ര സര്‍വീസുകളാണ് എയര്‍ ഇന്ത്യ റദ്ദാക്കിയത്.


ന്യൂയോര്‍ക്ക്, നെവാര്‍ക്ക് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ റോമിലെ ഫിയുമിസിനോ വിമാനത്താവളത്തില്‍ സാങ്കേതിക സ്റ്റോപ്പുകള്‍ അനുവദിച്ചാകും സര്‍വീസ് നടത്തുക. ഇത് യാത്രാസമയം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം പ്രവര്‍ത്തനച്ചെലവ് ഉയരാനും കാരണമാകും.


ഇറാന്‍, ഇറാഖ് വ്യോമപാതകള്‍ അടച്ചതിനാല്‍ ഒമാന്‍, സൗദി അറേബ്യയുടെ തെക്കന്‍ ഭാഗം, ഈജിപ്ത് വഴി ചുറ്റിക്കറങ്ങിയാകും വിമാനങ്ങള്‍ ഇനി യൂറോപ്പിലെത്തുക. ഇത് ഏകദേശം 30 മുതല്‍ 40 മിനിറ്റ് വരെ അധിക യാത്രാസമയം എടുക്കാന്‍ കാരണമാകും.

സുരക്ഷയും നിലവിലെ സാഹചര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ച ശേഷമാണ് ഈ തീരുമാനമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. മധ്യേഷ്യന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ഞായറാഴ്ച മാത്രം ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ആകെ 350 അന്താരാഷ്ട്ര സര്‍വീസുകള്‍ റദ്ദാക്കിയതായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വ്യക്തമാക്കി.

Advertisment