പശ്ചിമേഷ്യൻ യുദ്ധം: യുഎഇയിൽ കുടുങ്ങിയവർക്ക് കൈത്താങ്ങായി എയർ ഇന്ത്യ; ഇന്ന് 30 അധിക സർവീസുകൾ

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബഹ്റൈന്‍, ദമാം, ദോഹ, കുവൈറ്റ്, റിയാദ് സര്‍വീസുകള്‍ മാര്‍ച്ച് 13 വരെ റദ്ദാക്കി. എയര്‍ ഇന്ത്യ ദമാം, ദോഹ, റിയാദ് വിമാനങ്ങള്‍ മാര്‍ച്ച് 10 വരെ സര്‍വീസ് നടത്തില്ല.

New Update
Untitled

ഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടര്‍ന്ന് വിമാന സര്‍വീസുകള്‍ മുടങ്ങി യുഎഇയില്‍ കുടുങ്ങിയ യാത്രക്കാര്‍ക്കായി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ഇന്ന് പ്രത്യേക സര്‍വീസുകള്‍ നടത്തും. വിവിധ രാജ്യങ്ങള്‍ വ്യോമപാതകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ യാത്ര ദുഷ്‌കരമായ സാഹചര്യത്തിലാണ് വിമാനക്കമ്പനികളുടെ അടിയന്തര ഇടപെടല്‍.

Advertisment

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ദുബായ്, അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് 30 അധിക സര്‍വീസുകള്‍ നടത്തും.


നിലവില്‍ ബുക്കിംഗ് ഉണ്ടായിട്ടും യാത്ര മുടങ്ങിയവര്‍ക്ക് ആദ്യ പരിഗണന നല്‍കും. വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടവര്‍ക്ക് അധിക നിരക്കില്ലാതെ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റുകയോ അല്ലെങ്കില്‍ ടിക്കറ്റ് തുക പൂര്‍ണ്ണമായി തിരികെ വാങ്ങുകയോ ചെയ്യാം.

സൗദി, ഒമാന്‍ സര്‍വീസുകള്‍: ഈ രാജ്യങ്ങളുടെ വ്യോമപാതകള്‍ തുറന്നു കിടക്കുന്നതിനാല്‍ ജിദ്ദ, മസ്‌കറ്റ് സര്‍വീസുകള്‍ ഷെഡ്യൂള്‍ പ്രകാരം തുടരും.


എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബഹ്റൈന്‍, ദമാം, ദോഹ, കുവൈറ്റ്, റിയാദ് സര്‍വീസുകള്‍ മാര്‍ച്ച് 13 വരെ റദ്ദാക്കി. എയര്‍ ഇന്ത്യ ദമാം, ദോഹ, റിയാദ് വിമാനങ്ങള്‍ മാര്‍ച്ച് 10 വരെ സര്‍വീസ് നടത്തില്ല.


യാത്രക്കാരെ വിമാനക്കമ്പനികള്‍ നേരിട്ട് ഫോണില്‍ ബന്ധപ്പെടുന്നുണ്ട്. ഇതിന് പുറമെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വാട്‌സാപ്പ് അസിസ്റ്റന്റ് വഴിയോ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ വിവരങ്ങള്‍ അറിയാം.

യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കുമുള്ള വിമാനങ്ങള്‍ നിലവില്‍ മുടക്കമില്ലാതെ സര്‍വീസ് നടത്തുന്നുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ റോം അല്ലെങ്കില്‍ വിയന്ന വഴിയുള്ള ബദല്‍ പാതകളാണ് ഇതിനായി ഉപയോഗിക്കുന്നത്.

Advertisment