സാ​ങ്കേ​തി​ക ത​ക​രാ​ർ; 160 യാ​ത്ര​ക്കാ​രു​മാ​യി ദു​ബാ​യി​ക്ക് പു​റ​പ്പെ​ട്ട വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി

New Update
Untitled

ചെ​ന്നൈ: ട്രി​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് 160 യാ​ത്ര​ക്കാ​രു​മാ​യി ദു​ബാ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം അ​ടി​യ​ന്തി​ര​മാ​യി നി​ല​ത്തി​റ​ക്കി.

Advertisment

എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം (IXO61) വി​മാ​ന​മാ​ണ് പ​റ​ന്നു​യ​ർ​ന്ന അ​തേ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ക്കി​യ​ത്.

ഉ​ച്ച​യ്ക്ക് 12.45 ന് ​തി​രു​ച്ചി​റ​പ്പ​ള്ളി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പു​റ​പ്പെ​ടേ​ണ്ട വി​മാ​നം വൈ​കി ഉ​ച്ച​യ്ക്ക് 1.55 നാ​ണ് പ​റ​ന്നു​യ​ർ​ന്ന​ത്. വി​മാ​ന​ത്തി​ൽ ഏ​ക​ദേ​ശം 160 യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നു. പ​റ​ന്നു​യ​ർ​ന്ന് ഉ​ട​ൻ ത​ന്നെ വി​മാ​ന​ത്തി​ൽ സാ​ങ്കേ​തി​ക ത​ക​രാ​ർ ജീ​വ​ന​ക്കാ​ർ ശ്ര​ദ്ധി​ച്ചു.

ഇ​ന്ധ​നം തീ​ർ​ക്കു​ന്ന​തി​നാ​യി, ഏ​ക​ദേ​ശം ര​ണ്ട് മ​ണി​ക്കൂ​റോ​ളം വി​മാ​നം തി​രു​ച്ചി​റ​പ്പ​ള്ളി, പു​തു​ക്കോ​ട്ടൈ എ​ന്നി​വി​ട​ങ്ങ​ളി​ലെ വ്യോ​മാ​തി​ർ​ത്തി​യി​ൽ ചു​റ്റി പ​റ​ന്ന​തി​ന് ശേ​ഷ​മാ​ണ് അ​ടി​യ​ന്ത​ര​മാ​യി ലാ​ൻ​ഡിം​ഗ് ന​ട​ത്തി​യ​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് 3.53നാ​യി​രു​ന്നു എ​മ​ർ​ജ​ൻ​സി ലാ​ൻ​ഡിം​ഗ്.

Advertisment