ഡല്‍ഹി: ഡല്‍ഹിയിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനംഎഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് ഞായറാഴ്ച അടിയന്തര ലാന്‍ഡിംഗ് നടത്തിയതായി റിപ്പോര്‍ട്ട്.
2820 വിമാനമാണ് ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് രാത്രി ഏഴുമണിയോടെ പുറപ്പെട്ടത്. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞ് വിമാനം തിരിച്ചെത്തുകയായിരുന്നു
അപകടങ്ങളൊന്നും കൂടാതെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു, യാത്രക്കാർക്ക് പരിക്കില്ല. എഞ്ചിൻ തകരാറിലായതിൻ്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.