കുവൈറ്റ്: കുവൈറ്റില്‍ നിന്ന് ചെന്നൈയിലേക്ക് കഴിഞ്ഞ ദിവസം പോയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ബാഗേജുകള്‍ എത്തിയില്ല.
176 യാത്രക്കാരില്‍ വെറും 12 പേരുടെ ലഗേജ് മാത്രമേ ലഭിച്ചുള്ളൂ. പേലോഡ് നിയന്ത്രണങ്ങള്‍ കാരണം ബാഗേജുകള്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്തതാണ് കാരണം എന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വക്താവ് പറഞ്ഞു
ബാഗേജുകള്‍ യാത്രക്കാരുടെ താമസസ്ഥലങ്ങളില്‍ എത്രയും പെട്ടെന്ന് എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട് എന്ന അറിയിപ്പും യാത്രക്കാര്‍ക്ക് ലഭിച്ചു.