/sathyam/media/media_files/2025/03/22/P8rfaz8L1ak4CAWEazuI.jpg)
മുംബൈ: എയര്‍ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (ശരദ് പവാര്‍ വിഭാഗം) എംപി സുപ്രിയ സുലെ.
തന്റെ വിമാനം ഒരു മണിക്കൂറിലധികം വൈകിയതിന് എംപി എയര്‍ ഇന്ത്യയെ വിമര്‍ശിക്കുകയും വിമാനക്കമ്പനികളെ ഉത്തരവാദിത്തപ്പെടുത്തുന്നതിന് കര്‍ശനമായ നിയമങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡുവിനോട് ആവശ്യപ്പെടുകയും ചെയ്തു.
താന്‍ യാത്ര ചെയ്യേണ്ടിയിരുന്ന വിമാനം ഒരു മണിക്കൂര്‍ 19 മിനിറ്റ് വൈകിയതായി സുപ്രിയ സുലെ പറഞ്ഞു.
'എയര്‍ ഇന്ത്യ വിമാനമായ AI0508 ല്‍ ഞാന്‍ യാത്ര ചെയ്യേണ്ടിയിരുന്നു, അത് 1 മണിക്കൂറും 19 മിനിറ്റും വൈകി. യാത്രക്കാരെ ബാധിക്കുന്ന കാലതാമസം തുടരുന്ന പ്രവണതയുടെ ഭാഗമാണിത്. ഇത് അംഗീകരിക്കാനാവില്ല.
എയര്‍ ഇന്ത്യ പോലുള്ള വിമാനക്കമ്പനികള്‍ ആവര്‍ത്തിച്ചുള്ള കാലതാമസങ്ങള്‍ക്ക് ഉത്തരവാദികളാകുന്നതിനും യാത്രക്കാര്‍ക്ക് മികച്ച സേവന നിലവാരം ഉറപ്പാക്കുന്നതിനും കര്‍ശനമായ നിയമങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ബഹുമാനപ്പെട്ട സിവില്‍ വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡുവിനോട് ആവശ്യപ്പെടുന്നു.' സുപ്രിയ സുലെ എക്‌സില്‍ കുറിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us