ഡല്‍ഹി: എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് 171 അപകടത്തിന്റെ അന്വേഷണത്തില്‍ പ്രധാന വഴിത്തിരിവ്. ബ്ലാക്ക് ബോക്‌സ് ഡാറ്റ വിജയകരമായി വിശകലനം ചെയ്തുവെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. ജൂണ്‍ 12-ന് അഹമ്മദാബാദില്‍ നടന്ന അപകടത്തില്‍ 275 പേര്‍ മരിച്ചു.
അഹമ്മദാബാദില്‍ നിന്ന് ബ്ലാക്ക് ബോക്‌സുകള്‍ ഡല്‍ഹിയില്‍ കൊണ്ടുവന്നതിന് ശേഷം, കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡര്‍, ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ എന്നിവയുടെ ഡാറ്റ വീണ്ടെടുത്ത് വിശകലനം ആരംഭിച്ചു.
ക്രാഷിന് കാരണമായ സാഹചര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കാനും ഭാവിയില്‍ വ്യോമയാന സുരക്ഷ വര്‍ദ്ധിപ്പിക്കാനും ഈ ഡാറ്റ നിര്‍ണായകമാണ്.
ക്രാഷ് പ്രൊട്ടക്ഷന്‍ മൊഡ്യൂള്‍ സുരക്ഷിതമായി വീണ്ടെടുത്തു. മെമ്മറി മൊഡ്യൂള്‍ ആക്‌സസ് ചെയ്താണ് ഡാറ്റ ഡൗണ്‍ലോഡ് ചെയ്തത്.