എയർ ഇന്ത്യ വിമാനാപകട അന്വേഷണത്തിൽ ഐക്യരാഷ്ട്രസഭയുടെ സഹായം ഇന്ത്യ നിരസിച്ചതായി റിപ്പോർട്ട്

അപകടം നടന്നതിന് രണ്ടാഴ്ച കഴിഞ്ഞാണ് ബ്ലാക്ക് ബോക്സ് ഡാറ്റ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടതെന്ന് ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു.

New Update
Untitleddelfire

ഡല്‍ഹി: ഇന്ത്യയില്‍ തകര്‍ന്നുവീണ എയര്‍ ഇന്ത്യ വിമാനത്തിന്റെ അന്വേഷണത്തില്‍ യുഎന്‍ വ്യോമയാന ഏജന്‍സിയായ ഐസിഎഒയെ പങ്കെടുപ്പിക്കില്ലെന്ന് ഇന്ത്യ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ബ്ലാക്ക് ബോക്സ് ഡാറ്റയുടെ വിശകലനം വൈകുന്നതിനെ കുറിച്ച് ചില സുരക്ഷാ വിദഗ്ധര്‍ വിമര്‍ശനം ഉന്നയിച്ച പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

Advertisment

ജൂണ്‍ 12-ന് അഹമ്മദാബാദില്‍ 274 പേരുടെ ജീവന്‍ നഷ്ടപ്പെട്ട അപകടത്തെ തുടര്‍ന്ന്, ഐക്യരാഷ്ട്രസഭയുടെ വ്യോമയാന ഏജന്‍സി ഇന്ത്യയെ സഹായിക്കാന്‍ അന്വേഷണ സംഘത്തില്‍ അംഗമായി ചേരാന്‍ വാഗ്ദാനം ചെയ്തിരുന്നു.


2014-ല്‍ മലേഷ്യന്‍ വിമാനം തകര്‍ന്നതും, 2020-ല്‍ ഉക്രേനിയന്‍ ജെറ്റ്ലൈനര്‍ തകര്‍ന്നതും പോലുള്ള കേസുകളില്‍ ഐസിഎഒ നേരത്തെ അന്വേഷകരെ നിയോഗിച്ചിരുന്നു, എന്നാല്‍ ആ കേസുകളില്‍ അതത് രാജ്യങ്ങള്‍ സഹായം ആവശ്യപ്പെട്ടിരുന്നു.

ഈ കേസില്‍, ഐസിഎഒയുടെ നിരീക്ഷക പദവിക്ക് പോലും ഇന്ത്യ സമ്മതിച്ചില്ലെന്ന് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ത്യന്‍ അധികൃതര്‍ ഐസിഎഒയുടെ പങ്കാളിത്തം നിരസിച്ചതായി അവര്‍ പറഞ്ഞു.


ലോകത്ത് കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ നടന്ന ഏറ്റവും വലിയ വിമാനാപകടങ്ങളില്‍ ഒന്നായ ഈ സംഭവത്തില്‍, ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണം നയിച്ചുവരികയാണ്.


അപകടം നടന്നതിന് രണ്ടാഴ്ച കഴിഞ്ഞാണ് ബ്ലാക്ക് ബോക്സ് ഡാറ്റ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടതെന്ന് ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു.

 

Advertisment