എയർ ഇന്ത്യ വിമാനാപകടം: ഇംഗ്ലണ്ട് പൗരൻമാരുടെ കുടുംബങ്ങൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എയർ ഇന്ത്യയ്ക്കെതിരെ കേസ് ഫയൽ ചെയ്തേക്കും

കുടുംബങ്ങള്‍ യുകെ ആസ്ഥാനമായ കീസ്റ്റോണ്‍ ലോ എന്ന നിയമ സ്ഥാപനവുമായി ചേര്‍ന്ന് നിയമനടപടിക്ക് രൂപം നല്‍കുകയാണ്

New Update
Untitledcloud

ഡല്‍ഹി: അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം ദുരന്തത്തില്‍ പെട്ടതിനെ തുടര്‍ന്ന്, യുകെയില്‍ ആസ്ഥാനമുള്ള ഇരകളുടെ കുടുംബങ്ങള്‍ എയര്‍ ഇന്ത്യയ്ക്കും വിമാന നിര്‍മ്മാതാക്കളായ ബോയിംഗിനുമെതിരെ യുകെ കോടതികളില്‍ നിയമനടപടി സ്വീകരിക്കാന്‍ ആലോചന നടത്തുന്നുവെന്ന് റിപ്പോര്‍ട്ട്. നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഈ നീക്കം.

Advertisment

2025 ജൂണ്‍ 12-നാണ് വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം അഹമ്മദാബാദിലെ മെഡിക്കല്‍ കോളേജ് കാമ്പസില്‍ ഇടിച്ചുകയറിയത്. 242 യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ ഏകദേശം 270 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 53 പേര്‍ യുകെയില്‍ നിന്നുള്ളവരാണ്.


ടാറ്റ ഗ്രൂപ്പും എയര്‍ ഇന്ത്യയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 1 കോടി വീതം നഷ്ടപരിഹാരവും, എയര്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് അടിയന്തരമായി 25 ലക്ഷം വീതം അധികമായി അനുവദിക്കുകയും ചെയ്തു.

എന്നാല്‍, അന്താരാഷ്ട്ര നിയമപ്രകാരം (മോണ്ട്രിയല്‍ കണ്‍വെന്‍ഷന്‍), ഓരോ ഇരയുടെ കുടുംബങ്ങള്‍ക്കും കുറഞ്ഞത് 1.85 കോടി വരെ നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. ഇത് എയര്‍ ഇന്ത്യയുടെ ഇന്‍ഷുറന്‍സ് കമ്പനിയായ ടാറ്റ എഐജി വഴിയാണ് നല്‍കേണ്ടത്.

കുടുംബങ്ങള്‍ യുകെ ആസ്ഥാനമായ കീസ്റ്റോണ്‍ ലോ എന്ന നിയമ സ്ഥാപനവുമായി ചേര്‍ന്ന് നിയമനടപടിക്ക് രൂപം നല്‍കുകയാണ്. ഈ ആഴ്ച നിരവധി കുടുംബങ്ങളുമായി കൂടിക്കാഴ്ചകള്‍ നടക്കും, തുടര്‍ന്ന് അന്തിമ തീരുമാനമെടുക്കും.

Advertisment