'എയർ ഇന്ത്യ എന്റെ മകളെ രണ്ട് വർഷത്തോളം നന്നായി പരിപാലിച്ചു. എയർ ഇന്ത്യയ്ക്ക് അത്തരം അവഗണന കാണിക്കാൻ കഴിയില്ല...', എഎഐബിയുടെ റിപ്പോർട്ടിനെക്കുറിച്ച് ക്യാബിൻ ക്രൂ അംഗത്തിന്റെ അമ്മ

15 പേജുള്ള പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം, ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ചെയ്തതാണു അപകടത്തിന് കാരണമായത്. എന്നാല്‍, ഈ സ്വിച്ച് എങ്ങനെ ഓഫ് ആയതാണെന്നതില്‍ വ്യക്തതയില്ല. 

New Update
Untitledmansoonrain

റായ്ഗഡ്: അഹമ്മദാബാദ് വിമാനാപകടത്തിന് കൃത്യം ഒരു മാസത്തിന് ശേഷം, ജൂലൈ 12-ന് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തിറക്കി. ഈ അപകടത്തിന് പിന്നാലെ എയര്‍ ഇന്ത്യയുടെ സുരക്ഷാ നടപടികള്‍ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നെങ്കിലും, അപകടത്തില്‍ മകളെ നഷ്ടപ്പെട്ട പ്രമീള പാട്ടീല്‍ എയര്‍ ഇന്ത്യയെ ന്യായീകരിച്ചു.

Advertisment

ജൂണ്‍ 12-ന് അഹമ്മദാബാദ് വിമാനാപകടത്തില്‍ പ്രമീള പാട്ടീലിന്റെ മകള്‍ മൈതാലി പാട്ടീലിന് ജീവന്‍ നഷ്ടപ്പെട്ടു. എയര്‍ ഇന്ത്യയുടെ എഐ171 എന്ന വിമാനത്തിലെ ക്രൂ അംഗമായിരുന്നു മൈതാലി. അപകടത്തില്‍ 242 പേര്‍ മരിച്ചു.


സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ബോയിംഗ് 7878 ഡ്രീംലൈനര്‍ വിമാനം, നിമിഷങ്ങള്‍ക്കകം നിയന്ത്രണം നഷ്ടപ്പെട്ടു. വിമാനം ബിജെ മെഡിക്കല്‍ കോളേജിന്റെ മെസ്സിലിടിച്ച് തീപിടിച്ചു. 229 യാത്രക്കാരും 12 ജീവനക്കാരും മെസ്സിലുണ്ടായിരുന്ന 19 പേരും മരണപ്പെട്ടു.

'ഞങ്ങള്‍ക്ക് കാര്യമായ വിവരങ്ങളില്ലാത്തതിനാല്‍ ഇതിനെക്കുറിച്ച് ഒന്നും പറയാന്‍ കഴിയില്ല. ഞങ്ങള്‍ ഒരു ഗ്രാമത്തിലാണ് താമസിക്കുന്നത്. പക്ഷേ, സര്‍ക്കാര്‍ ഇത് കൂടുതല്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുമെന്ന് എനിക്കറിയാം.'


'എയര്‍ ഇന്ത്യയ്ക്ക് ഒരിക്കലും അത്തരം അവഗണന കാണിക്കാന്‍ കഴിയില്ലെന്ന് ഞാന്‍ ഉറപ്പായി പറയാം. രണ്ട് വര്‍ഷമായി അവര്‍ എന്റെ മകളെ വളരെ നന്നായി പരിപാലിച്ചു. പ്രമീള പറഞ്ഞു.


15 പേജുള്ള പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം, ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ചെയ്തതാണു അപകടത്തിന് കാരണമായത്. എന്നാല്‍, ഈ സ്വിച്ച് എങ്ങനെ ഓഫ് ആയതാണെന്നതില്‍ വ്യക്തതയില്ല. 

Advertisment