ഡല്‍ഹി: 160 യാത്രക്കാരുമായി മുംബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ബുധനാഴ്ച വൈകുന്നേരം ഡല്‍ഹി വിമാനത്താവളത്തില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് റദ്ദാക്കി.
വിമാനത്തില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ വിമാനം റദ്ദാക്കാന്‍ തീരുമാനിച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു.
കോക്ക്പിറ്റിലെ വേഗതാ പാരാമീറ്ററുകള്‍ പ്രദര്‍ശിപ്പിക്കുന്ന സ്‌ക്രീനില്‍ പ്രശ്നം കണ്ടപ്പോഴാണ് പൈലറ്റ് വിമാനം റദ്ദാക്കാന്‍ തീരുമാനിച്ചതെന്ന് പറഞ്ഞു.
യാത്രക്കാരെ ഇറക്കി മറ്റൊരു വിമാനത്തില്‍ കയറ്റി മുംബൈയിലേക്ക് അയച്ചതായി എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. സാങ്കേതിക തകരാറില്‍ എയര്‍ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.