Advertisment

ഡൽഹിയിൽ നിന്ന് വിശാഖപട്ടണത്തേക്ക് പുറപ്പെടുകയായിരുന്ന എയർ ഇന്ത്യ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി

വിശാഖപട്ടണത്ത് വിമാനം സുരക്ഷിതമായി ഇറക്കിയതിന് ശേഷം നടത്തിയ പരിശോധനയിൽ സന്ദേശം വ്യാജമാണെന്ന് കണ്ടെത്തി.

New Update
Air India Bomb Threat Is Hoax

വിശാഖപട്ടണം : എയർഇന്ത്യ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി. ന്യൂഡൽഹിയിൽ നിന്ന് വിശാഖപട്ടണത്തേക്ക് പുറപ്പെടുകയായിരുന്ന വിമാനത്തിനാണ് ബോംബ് ഭീഷണിയുണ്ടായത്. ചൊവ്വാഴ്‌ച രാത്രി ആണ് സംഭവം.

Advertisment

വിശാഖപട്ടണത്ത് വിമാനം സുരക്ഷിതമായി ഇറക്കിയതിന് ശേഷം നടത്തിയ പരിശോധനയിൽ സന്ദേശം വ്യാജമാണെന്ന് കണ്ടെത്തി. വിമാനത്തിൽ 107 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

യാത്രക്കാരെ പുറത്തിറക്കി വിമാനം പരിശോധിച്ചതിൽ നിന്ന് സംശയാസ്‌പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് വിശാഖപട്ടണം എയർപോർട്ട് ഡയറക്‌ടർ എസ് രാജ റെഡ്ഡി പറഞ്ഞു.

Advertisment