ആശങ്കയുടെ മണിക്കൂറുകള്‍, ഒടുവില്‍ ആശ്വാസം; എയര്‍ ഇന്ത്യയുടെ ട്രിച്ചി-ഷാര്‍ജ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി

എയര്‍ ഇന്ത്യയുടെ ട്രിച്ചി-ഷാര്‍ജ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി

New Update
air india Untitledlnd

representational image

ട്രിച്ചി: എയര്‍ ഇന്ത്യയുടെ ട്രിച്ചി-ഷാര്‍ജ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. 140 യാത്രക്കാരുമായി ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക തകരാര്‍ നേരിടുകയായിരുന്നു.

Advertisment

സുരക്ഷിതമായ ലാന്‍ഡിംഗിനും ഇന്ധനം ചോര്‍ത്തി കളയാനും ഒരു മണിക്കൂറിലധികം വിമാനം ആകാശത്ത് വട്ടമിട്ടു പറന്നു. 

പിന്നീടാണ് ട്രിച്ചിയില്‍ തിരിച്ചിറക്കിയത്. വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറിന് തകരാര്‍ നേരിട്ടിരുന്നു. സംഭവത്തിന് പിന്നാലെ വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. അടിയന്തര സാഹചര്യം നേരിടാന്‍ അഗ്നിശമനസേനയെയും, ആംബുലന്‍സും സജ്ജമാക്കിയിരുന്നു. സംഭവത്തില്‍ ഡിജിസിഎ അന്വേഷണം ആരംഭിച്ചു.

Advertisment