/sathyam/media/media_files/2025/08/31/untitled-2025-08-31-11-06-53.jpg)
ഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് ഇന്‍ഡോറിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തര ലാന്‍ഡിംഗ്. കോക്ക്പിറ്റ് ക്രൂവിന് വലത് എഞ്ചിനില്‍ തീപിടുത്തത്തിന്റെ സിഗ്‌നല്‍ ലഭിച്ചതോടെയാണ് വിമാനം നിലത്തിറക്കിയത്.
തുടര്‍ന്ന് സുരക്ഷാ മാനദണ്ഡങ്ങള്‍ കണക്കിലെടുത്ത് വിമാനം ഡല്‍ഹിയിലേക്ക് തിരിച്ചയച്ചു. യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റുകയാണ്.
ഡല്‍ഹിയില്‍ നിന്ന് ഇന്‍ഡോറിലേക്ക് പോകുകയായിരുന്നു വിമാനം.ഓഗസ്റ്റ് 31 ന് ഡല്‍ഹിയില്‍ നിന്ന് ഇന്‍ഡോറിലേക്ക് പറന്നുയര്‍ന്ന എഐ2913 വിമാനം, വലത് എഞ്ചിനില്‍ തീപിടിത്തത്തിന്റെ സൂചന ലഭിച്ചതിനെത്തുടര്‍ന്ന് പറന്നുയര്‍ന്ന ഉടന്‍ ഡല്‍ഹിയില്‍ തിരിച്ചെത്തിയതായി എയര്‍ ഇന്ത്യ വക്താവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐറിപ്പോര്‍ട്ട് ചെയ്തു.
സാധാരണ നടപടിക്രമങ്ങള്‍ പാലിച്ച് കോക്ക്പിറ്റ് ക്രൂ എഞ്ചിന്‍ ഓഫ് ചെയ്യാന്‍ തീരുമാനിച്ച് ഡല്‍ഹിയിലേക്ക് മടങ്ങി. അവിടെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. വിമാനം ഉടന്‍ തന്നെ ഇന്‍ഡോറിലേക്ക് പറക്കും.